കോഴിക്കോട്: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളുടെ പ്രവർത്തനസമയം പരിഷ്കരിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും ഇനി മദ്യശാലകൾ പ്രവർത്തിക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാറുകൾ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബാറിലെ കൗണ്ടറുകൾ വഴി മദ്യ വിൽപന അനുവദിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. ബാറിനുള്ളിൽ കയറിയിരുന്നു മദ്യപിക്കുന്ന നില അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
മദ്യം വാങ്ങിക്കൊണ്ടുപോകാൻ ബാറുകളിൽ കൗണ്ടറുകൾ തുടങ്ങുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണൻ വ്യക്തമാക്കിയിട്ടുണ്ട്.