തിരുവനന്തപുരം: മദ്യം ഓണ്‍ലൈനായി വില്‍ക്കുവാനൊരുങ്ങി ബെവ്കോ. പണം മുന്‍കൂറായി അടച്ച് മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനമാണ് ബെവ്കോ ഒരുക്കുന്നത്. ഇതിനായി സാങ്കേതിക സമിതിയെ രൂപീകരിച്ചു.
ഏറെ നാളുകള്‍ക്കു ശേഷം രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നപ്പോള്‍ തിരക്കും മറ്റു പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സംസ്ഥാനം പുതിയ മാര്‍ഗം തേടുന്നത്.
ഇതിനുള്ള സോഫ്റ്റുവെയര്‍ നിര്‍മിക്കുവാനുള്ള കമ്പനിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബെവ്കോ. ഇതു സംബന്ധിച്ച് സ്റ്റാര്‍ട്ട്അപ്പ് മിഷന് ബെവ്കോ എംഡി കത്ത് നല്കി.
സോഫ്റ്റ് വെയര്‍ നിര്‍മിക്കുവാന്‍ തയാറായി നിലവില്‍ 29 കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ കമ്പനിയെ തെരഞ്ഞെടുത്ത് ബെവ്കോയ്ക്ക് കൈമാറുമെന്നും സിഇഒ സജി ഗോപിനാഥ് അറിയിച്ചു.