തൃശൂർ: പാതിരായ്ക്ക് ഉറക്കമൊഴിച്ചു കുത്തിയിരുന്ന് ബെവ്ക്യൂ ആപിൽ പേർ രജിസ്റ്റർ ചെയ്ത് മദ്യം വാങ്ങാനുള്ള ക്യൂആർ കോഡ് സന്പാദിച്ചതായിരുന്നു. ക്യൂആർ കോഡിനോടനുബന്ധിച്ച് മദ്യം വങ്ങാനുള്ള ഷാപ്പിന്റെ പേരും സമയവും രേഖപ്പെടുത്തിയുള്ള അറിയിപ്പും വന്നു.
എന്നാൽ നിശ്ചിത സമയത്ത് ഫോണും തിരിച്ചറിയൽ രേഖയുമായി എത്തിയെങ്കിലും പലർക്കും മദ്യം കിട്ടാതെ മടങ്ങേണ്ടിവന്നു. മദ്യശാലയിൽ എത്തി ആപ് തുറന്ന് ക്യൂആർ കോഡ് കാണിച്ചുകൊടുത്തെങ്കിലേ മദ്യം തരൂവെന്നാണ് മദ്യശാലയിലെ ജീവനക്കാർ പറയുന്നത്.
എന്നാൽ പലർക്കും ഫോണിൽ ആപ് തുറക്കാനേ കഴിഞ്ഞില്ല. മദ്യശാലയ്ക്കു സമീപം കൂടുതൽപേർ ആപിലേക്കു പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് ആപ് ഹാങ് ആയത്. ക്യൂആർ കോഡിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചെങ്കിലും അംഗീകരിച്ചില്ല.