സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളെല്ലാം പ്രീമിയം ഷോപ്പുകളാക്കാനുള്ള നടപടികളുമായി സർക്കാർ.
പ്രീമിയം ഷോപ്പുകളാക്കുന്നതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ റീജണൽ മാനേജർമാർക്ക് ഉന്നതതലത്തിൽനിന്നു നിർദേശം ലഭിച്ചു.
വാക് ഇൻ സൗകര്യത്തോടു കൂടിയ മദ്യശാലകൾ ആരംഭിക്കാൻ ഏറ്റവും കുറഞ്ഞത് 2,000 ചതുരശ്ര അടിയെങ്കിലുമുള്ള സ്ഥലം കണ്ടെത്താനാണ് എംഡിയുടെ നിർദേശം.
മദ്യം വാങ്ങാനെത്തുന്നവർക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു വാക് ഇൻ സൗകര്യത്തോടു കൂടിയ മദ്യവില്പനശാലകൾ ഒരുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്നാണു അധികൃതർ പറയുന്നത്.
ബിവറേജസ് കോർപറേഷന് 267 ഷോപ്പുകളാണുള്ളത്. ഇതിൽ 163 എണ്ണമാണ് വാക് ഇൻ സൗകര്യത്തോടെ സജ്ജീകരിച്ചിട്ടുള്ളത്.