ഇരിട്ടി: കേരള-കര്‍ണാടക ചുരം അന്തര്‍ സംസ്ഥാന പാതയില്‍ കാലവര്‍ഷം ആരംഭിച്ചാല്‍ മരം കടപുഴകി വീണ് ദുരന്തം ഉണ്ടാകാമെന്ന മുന്നറിയിപ്പ്. കര്‍ണാടക വനം വകുപ്പാണ് ഇന്നലെ ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് ഉരുള്‍പൊട്ടലിലും വന്മരങ്ങള് കടപുഴകി വീണ് ദുരന്തം ഉണ്ടായിരുന്നു.
ഇതാണ് കര്‍ണാടക വനം വകുപ്പ് ഇത്തവണ നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. പതിനാല് കിലോമീറ്ററോളം കൊടുംവനത്തിലൂടെയാണ് വലിയ വളവും തിരിവും ഉള്ള ചുരം പാതപോകുന്നത്. ഇവിടെ മൊബൈല്‍ ഫോണിന് റേയ്ഞ്ച് പോലും ലഭിക്കില്ലാത്തതിനാല്‍ അപകടം ഉണ്ടായാല്‍ പോലും വിവരം അറിയാന്‍ പലപ്പോഴും ഏറെ വൈകും.
കര്‍ണാടക വനംവകുപ്പ് അപകടാവസ്ഥയിലായി റോഡിലേക്ക് ചാഞ്ഞ വന്മരങ്ങള് മുറിച്ച് മാറ്റാന്‍ തയാറാവാത്തതാണ് ബംഗളൂരു, മൈസൂര്‍ അന്തര്‍ സംസ്ഥാനയാത്രക്കാര്ക്ക് വന്മരങ്ങള് ഭീഷണിയാകുന്നത്.