പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സ് തന്റെ ഇരട്ടക്കുട്ടികളുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ വൈറലായി മാറുന്നു. കാർട്ടർ, റുമി എന്നാണ് കുട്ടികളുടെ പേര്. വ്യത്യസ്ത നിറങ്ങളാൽ മനോഹരമായി ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇവർ ധരിച്ചിരിക്കുന്നത്.
ആരാധകർ ഇവരെ അഭിനന്ദനം കൊണ്ട് സോഷ്യൽ മീഡിയായിൽ മൂടുകയാണ്. പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ 70 ലക്ഷം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. മുൻപ് താൻ ഗർഭിണിയായ വാർത്ത ചിത്രമുൾപ്പടെ ആരാധകരുമായി ഇവർ പങ്കുവച്ചിരുന്നു.