സു​രേ​ഷ്ഗോ​പി​യു​ടെ വി​ജ​യം പൂ​രം ക​ല​ക്കി​യ​തു​കൊ​ണ്ട​ല്ല: അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തെ മാ​നം കെ​ടു​ത്താ​ൻ ശ്ര​മി​ച്ച സ​തീ​ശ​ൻ മാ​പ്പ് പ​റ​യ​ണം;​ ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ

തൃ​ശൂ​ര്‍: ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പ് തോ​ല്‍​വി സം​ബ​ന്ധി​ച്ച കെ​പി​സി​സി ഉ​പ​സ​മി​തി റി​പോ​ർ​ട്ട് സ്വാ​ഗ​തം ചെ​യ്യു​ന്ന് എ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി‍​ഡ​ന്‍റ് അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. പൂ​രം ക​ല​ക്കി​യ​തു​കൊ​ണ്ടാ​ണ് സു​രേ​ഷ് ഗോ​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​തെ​ന്ന് പ​റ​ഞ്ഞ വി. ​ഡി. സ​തീ​ശ​ൻ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് വി​ജ​യം വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തെ മാ​നം കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് സ​തീ​ശ​ൻ ചെ​യ്ത​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്‍റെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

 

Related posts

Leave a Comment