ചെന്നൈ: തമിഴ്നാട്ടില്‍ ബിരിയാണി പങ്കിടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ 74കാരന് ഭാര്യയെ ജീവനോടെ കത്തിച്ചു.
ദേഹത്ത് തീപടര്‍ന്ന ഭാര്യ ഭര്‍ത്താവിനെ ആലിംഗനം ചെയ്തത് നിമിത്തം ഇരുവരും വെന്തുമരിച്ചു.
ചെന്നൈയിലെ അയനാവരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനായ കരുണാകരനും ഭാര്യ പത്മാവതിയും(70) ആണ് പൊള്ളലേറ്റ് മരിച്ചത്.
കരുണാകരന് റസ്റ്റോറന്റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് ഇരുവരുടേയും അന്ത്യത്തില്‍ കലാശിച്ചത്.
തര്‍ക്കം മൂത്തപ്പോള്‍ കരുണാകരന് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ദേഹത്ത് തീ പടര്‍ന്ന പത്മാവതി കരുണാകരനെ കെട്ടിപ്പിടിച്ചു. ഇരുവരുടേയും നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചൊവ്വാഴ്ചയാണ് പത്മാവതി മരിച്ചത്. ബുധനാഴ്ച കരുണാകരനും മരിച്ചു. നാലു മക്കളുള്ള ഇവര്‍ അയനാവരത്തെ ടാഗോ നഗര്‍ മൂന്നാം സ്ട്രീറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
വാര്‍ദ്ധക്യത്തില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ ദമ്പതികള്‍ വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.