ശ്രീനഗര്‍: മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാതശിശുവിന് സംസ്കാരത്തിന് മുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി.
ജമ്മു കശ്മീരിലെ റമ്പാന് ജില്ലയില്‍ ബനിഹാല്‍ പ്രദേശത്തുള്ള സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം.
അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
ബാന്‍കൂട്ട് സ്വദേശിയായ യുവതി ജന്മം നല്കിയ കുട്ടിയാണ് മരിച്ചതായി ആശുപത്രി അധികൃതര്‍ വിധിയെഴുതിയത്. കുട്ടി ചാപിള്ളയായാണ് ജനിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്.
പിന്നീട് സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് കുഞ്ഞിന് അനക്കമുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.