പൊതുവേ ഞാന്‍ നല്ലൊരു വഴക്കാളി ആണെന്ന പേരുണ്ട്. ഞാന്‍ ഭയങ്കര ദേഷ്യക്കാരിയാണ്, വഴക്കാളിയാണ് എന്നൊക്കെ പറയുന്നവരുണ്ട്.
അതിന് കാരണം എന്റെ ദേഷ്യമുള്ള മുഖം മാത്രമേ പുറത്ത് കണ്ടിട്ടുള്ളു. എന്റെ നല്ല വശം എന്റെ വീട്ടില്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു.
എന്നോട് ഐ ലവ് യു എന്ന് പറയാന്‍പോലും പേടിയാണെന്ന് ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ അടുത്തത് അടിയാണോന്ന് അറിയില്ലല്ലോ.
എന്നെ കുറച്ചുകൂടി ആള്ക്കാര് മനസിലാക്കാന്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ട്.പല തരത്തിലുള്ള ആള്ക്കാര് ജീവിതരീതികള്‍ ഒക്കെ എന്നില്‍ കുറേ മാറ്റങ്ങള്‍ വരുത്തി.
അതിലുപരി എനിക്ക് വലിയ മാറ്റം വന്നു എന്ന് പറയണമെങ്കില്‍ അത് മൂത്തമോനിലൂടെയാണ്. അയാള്‍ എന്നെ വിമര്‍ശിക്കാറുണ്ട്.
എന്റെ എല്ലാ നെഗറ്റിവിറ്റിയും പറഞ്ഞ് മനസിലാക്കിത്തരുന്നത് മൂത്തമകനാണ്. അവന് മുഖത്ത് നോക്കിതന്നെ പറയും. അതാണ് ഏറ്റവും നല്ല സുഹൃത്ത്. -ഭാഗ്യലക്ഷ്മി