നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാല്‍ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്.
ഡബ്ബിംഗിനുശേഷം വീട്ടിലെത്തിയാല്‍ ഗാര്‍ഗിള്‍ ചെയ്യുന്ന ശീലമുണ്ട്. വോയ്സിനുള്ള എക്സര്‍സൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്.
എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്ക് പോവാറുമുണ്ട്. ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വയ്ക്കാന്‍ പറ്റില്ല.
പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ,
ഒരു സിനിമയില്‍ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോള്‍. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എപ്പോഴും ചലഞ്ചിംഗ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്.
അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കില്‍ പറയാം.
ഉര്‍വശിയുടെ ലെവല്‍ പിടിക്കാന്‍ വലിയ പാടാണ്. ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളും ചെയ്തുകൊണ്ടിരുന്നത് ഞാനാണ്.
-ഭാഗ്യലക്ഷ്മി