മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഭാഗ്യലക്ഷ്മി. അവതാരകയായും അഭിനേത്രിയുമായുമെല്ലാം ഭാഗ്യലക്ഷ്മി മലയാള കലാരംഗത്ത് നിറഞ്ഞു നില്ക്കുന്നു.
ഇതോടൊപ്പം ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും ഇവര്‍ ശ്രദ്ധേയയാണ്. ഭാഗ്യലക്ഷ്മി സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഭാഗ്യലക്ഷ്മി എത്തിയിട്ടുണ്ട്.
തന്റെ ജീവിതത്തിലെ മറ്റൊരു പാഠമായിരുന്നു ബിഗ്ബോസ് എന്നാണ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഭാഗ്യലക്ഷ്മി പറഞ്ഞത്.
ബിഗ്ബോസ് ഹൗസ് ഒരിക്കലും താന്‍ വിചാരിച്ചിരുന്നത് പോലെയായിരുന്നില്ലെന്നും മൈന്‍ഡ് ഗെയിമാണ് അവിടെ നടന്നിരുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
ആ ഷോ എനിക്ക് പറ്റുന്നത് അല്ലായിരുന്നുവെന്നും അതില്‍ നിന്ന് പുറത്തുപോകാന്‍ വരെ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്.
ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പ്രേക്ഷകരോട് തുറന്നുപറഞ്ഞത്.
എല്ലാ കാര്യങ്ങളും പേടികൂടാതെ തുറന്നു സംസാരിക്കുന്നത് കാരണം മലയാളികള്‍ക്ക് തന്നെ അത്ര ഇഷ്ടമല്ല, ആര്‍ക്കും പൊതുവെ ഇത്തരക്കാരെ ഇഷ്ടമല്ലെന്നും ഞാന്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണെന്നും അത് മാറ്റാന്‍ തയ്യാറെല്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
താന്‍ എന്ത് കാര്യം പറഞ്ഞാലും ചീത്തവിളിക്കുന്നവരുണ്ട്. എന്ത് നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും ഈ തെറിവിളികള്‍ ഉണ്ടാകാറുണ്ടെന്നും ഇത്തരത്തില്‍ ചീത്തവിളിക്കാന്‍ ആളുകള്‍ക്കുള്ള വലിയ പ്ലാറ്റ്ഫോമാണ് ഇന്ന് സോഷ്യല്‍ മീഡിയ എന്നും താരം പറയുന്നു.
ഒരു യൂട്യൂബറെ തല്ലിയ സംഭവം എല്ലാവരും അറിഞ്ഞ കാര്യമാണെന്നും ഇതിന് പിന്നാലെ വലിയ ആക്രമണമാണ് സോഷ്യല്‍മീഡിയയിലൂടെ നേരിട്ടതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഇതിന് പിന്നാലെ സിനിമകളില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഈ സമയത്താണ് ബിഗ് ബോസില്‍ പങ്കെടുക്കാനായി ഓഫര്‍ വന്നത്. എന്നാല്‍ അപ്പോള്‍ എന്റെ മക്കള്‍ എന്നോട് പറഞ്ഞത് അമ്മ പോകണ്ട എന്നാണ്.
കാരണം മറ്റൊന്നുമല്ലെന്നും അമ്മയ്ക്ക് ആ ഗെയിം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് മക്കള്‍ അങ്ങനെ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്നാല്‍ എല്ലാവരും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു, അത്രയല്ലേ ഗെയിം ഉള്ളൂ എന്നായിരുന്നു താന്‍ മക്കള്‍ക്ക് നല്കിയ മറുപടിയെന്നും അത് തെറ്റിപ്പോയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഷോയില്‍ പോയപ്പോഴുള്ള തന്റെ അവസ്ഥ കണ്ട് അമ്മയെ തിരിച്ചുവിളിക്കാമെന്നും അമ്മയ്ക്ക് അവിടെ തുടരാന്‍ കഴിയില്ലെന്നും മക്കള്‍ പറഞ്ഞതായും ഭാഗ്യലക്ഷ്മി പറയുന്നു.