അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നടിമാര്‍ രാജി വച്ചത് യാതൊരു കുലുക്കവും സൃഷ്ടിക്കില്ലെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഘടനയില്‍ നിന്നും രാജിവെക്കാതെ അവര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പൊരുതണമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
നടിമാരുടെ പുറത്തു പോകല്‍ സംഘടനയില്‍ യാതൊരു ചലവ സൃഷ്ടിക്കില്ല. എല്ലാക്കാലത്തും അങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത്.
സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
അമ്മയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ധര്‍ണ്ണ നടത്തി പ്രതിഷേധിക്കാമായിരുന്നല്ലോ. അവര്‍ക്ക് വനിതാ അംഗങ്ങളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഭാഗ്യലക്ഷ്മിയുടെ ഈ പ്രതികരണം ഡബ്ലുസിസിയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്.