സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹേമ കമ്മീഷന് എന്നേയും വിളിച്ച് വരുത്തിയിരുന്നു.
അവര്‍ക്ക് മുന്‍പാകെ ഏകദേശം രണ്ട് മണിക്കൂറോളം ഞാനും സംസാരിച്ചിരുന്നു. പോയി സംസാരിക്കാന്‍ എനിക്കൊട്ടും താല്പര്യമുണ്ടായിരുന്നില്ല.
ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന ഒരു തോന്നല്‍ എനിക്കുണ്ടായിരുന്നു.
ഒന്നും ചെയ്യില്ല എന്നല്ല, ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ടായിരുന്നു കമ്മീഷന് മുന്നില്‍ പോവേണ്ടതില്ലെന്ന് തുടക്കത്തില്‍ തീരുമാനിച്ചത്.
എന്നാല്‍ കമ്മീഷന് വിളിച്ചപ്പോള്‍ പോവാമെന്ന് കരുതുകയായിരുന്നു. ഒരുപാടു പേരുടെ തൊഴിലിന്റെ പ്രശ്നമാണ്.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപാടു പേരുടെ പലതരത്തിലുള്ള മാനസികമായിട്ടുള്ള പല പീഡനങ്ങള്‍ക്കും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു കമ്മീഷന് രൂപീകരിച്ചിരിക്കുന്നത്.
തീര്‍ച്ചയായും അതിനോട് സഹകരിക്കുക എന്നുള്ളത് എന്റെ കടമയാണ് എന്ന് തോന്നിയതുകൊണ്ടാണ് കമ്മീഷന് മുന്നില്‍ ഹാജരായത്.
– ഭാഗ്യലക്ഷ്മി