തിരുവനന്തപുരം: ഡബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റായ പരാതിക്കാരി രംഗത്ത്. താൻ നേരിട്ട ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിൽ ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദേശിയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു.
മലർന്ന് കിടന്ന് തുപ്പരുതെന്ന് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. അവർ പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും യുവതി ആരോപിച്ചു. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വച്ചാണ് തന്നെ വഴക്ക് പറഞ്ഞതെന്ന് പരാതിക്കാരി വ്യക്തമാക്കി.
അതേസമയം, ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു. താൻ ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റിക്കാർഡ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.