ആ മോഹം അവസാനിച്ചു, ആംആദ്മിയിലേക്ക് ഇല്ലെന്ന് ഭാഗ്യലക്ഷ്മി, പ്രവര്‍ത്തനം രാഷ്ട്രീയത്തിന് അതീതം, നിരാശയോടെ എഎപി നേതൃത്വം

bhagyaഒടുവില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി മനസുതുറന്നു. ആംആദ്മി പാര്‍ട്ടിയിലേക്കില്ല. വടക്കാഞ്ചേരി സംഭവത്തോടെ ഹീറോ പരിവേഷം ലഭിച്ച ഭാഗ്യലക്ഷ്മിയെ കൂടാരത്തിലെത്തിക്കാന്‍ ആംആദ്മി നേതൃത്വം ചരടുവലി നടത്തിയിരുന്നു. രാഷ്ട്രദീപികഡോട്ട്‌കോം ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഎപിയുടെ നീക്കങ്ങളുടെ മുന അവര്‍ ഒടിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനും താത്പര്യം ഇല്ല. ആര് നല്ലത് ചെയ്താലും അവരോടൊപ്പം ഉണ്ടാകും. മറിച്ചാണെങ്കില്‍ പ്രതികരിക്കാനും. ഏതൊരു വ്യക്തിക്കും സ്വന്തം കാര്യങ്ങള്‍ക്കുമപ്പുറം സാമൂഹിക പ്രതിബദ്ധത ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- ഭാഗ്യലക്ഷ്മി പറയുന്നു.

തന്റെ പ്രവര്‍ത്തനം ഒരു രാഷ്ട്രീയത്തിലും മതത്തിലും അധിഷ്ഠിതമല്ലെന്നും അവിടെ മനുഷ്യന്‍ മാത്രമേ ഉള്ളൂ, അതിനെ ഇത്ര ചെറുതായി കാണരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സാമൂഹികവിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുന്ന ഭാഗ്യലക്ഷ്മിയെ കൂടെക്കൂട്ടിയാല്‍ മുഖമില്ലാത്ത സംസ്ഥാനത്തെ പാര്‍ട്ടിക്ക് അതു വലിയതോതില്‍ ഗുണംചെയ്യുമെന്ന് എഎപി വിലയിരുത്തിയിരുന്നു.

നേരത്തെയും നിരവധി തവണ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ഭാഗ്യലക്ഷ്മിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. ഇടതുപക്ഷത്തെ വനിതാ നേതാക്കളുമായി അവര്‍ക്ക് അടുത്തബന്ധമാണുള്ളത്. എന്നാല്‍ താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമാകില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിലും അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.

Related posts