ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ സന്ദേശം പോസ്റ്റ് ചെയ്ത ആള്‍ അറസ്റ്റിലായി. ശാന്തിഗിരി തിട്ടയത്തുകോണം വീട്ടില്‍ പുരയിടം ഷിബു (43) വിനെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മക്കളോടൊപ്പം ഇരിക്കുന്ന ഫോട്ടോ പകര്‍ത്തിയശേഷം ഇയാളുടെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ സന്ദേശത്തോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മക്കള്‍ക്കൊപ്പം ഇരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ ചിത്രത്തിന് കീഴില്‍ അപകീര്‍ത്തികരമായി കമന്റിട്ടതായും സ്‌ക്രീന്‍ ഷോട്ടെടുത്ത് പലര്‍ക്കും സന്ദേശങ്ങളായി അയക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഭാഗ്യലക്ഷ്മി ഐ.ജി മനോജ് എബ്രഹാമിന് പരാതി നല്‍കുകയും പരാതി പോലീസ് സൈബര്‍ സെല്ലിന് കൈമാറുകയും തുടര്‍ന്ന് പോത്തന്‍കോട് പോലീസ് ഷിബുവിനെ പിടികൂടുകയായിരുന്നു. പിടിയിലായ യുവാവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ യുവാവ് പോലീസുകാരുമായി സംസാരിച്ചുനില്‍ക്കുന്ന ഭാഗ്യലക്ഷ്മിയുടെ ചിത്രമെടുത്ത് ‘സി.ഐക്ക് നന്ദി പ്രകാശിപ്പിക്കുക’യാണെന്ന കമന്റോടെ വീണ്ടും പോസ്റ്റ് ചെയ്തു. ഇക്കാര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റക്ക് ഭാഗ്യലക്ഷ്മി വീണ്ടും പരാതി നല്‍കി. മക്കള്‍ക്കൊപ്പം ഇരിക്കുന്ന തന്റെ ഔദ്യോഗിക എഫ്.ബി. പേജിന്റെ കവര്‍ ഫോട്ടോയ്ക്ക് റീപ്പോസ്റ്റ് ചെയ്താണ് ഷിബു മാന്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ‘ഇത് ഭാഗ്യലക്ഷ്മിയാണ്. അതെനിക്ക് മനസ്സിലായി. അവര്‍ ഒരാണിന്റെ എവിടെയോ കൈ വച്ചിരിക്കുകയാണ്. എനിക്ക് അത് മനസ്സിലാവുന്നില്ല. ഇത് അവരുടെ മകന്‍ തന്നെയാണോ…. ഈ പ്രായത്തില്‍… ഹഹഹ’. ഷിബു കുറിച്ചത് ഇങ്ങനെയാണ്. ഈ അശ്ലീല കമന്റിന് ഭാഗ്യലക്ഷ്മി ഉടനടി മറുപടിയും നല്‍കിയിരുന്നു.