തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു.
ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കൈയിലെടുക്കുന്നതിന് പ്രചോദനമാകുമെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്.
ഹര്‍ജിയില്‍ വാദം കേട്ട തിരുവനന്തപുരം ജില്ലാകോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. മോഷണം, മുറിയില്‍ അതിക്രമിച്ച് കടന്നു തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവര്‍ ചെയ്തത്.
സമൂഹത്തിന് തെറ്റായ സന്ദേശം നൽകും! ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവരുടെ ജാമ്യ ഹർജിയെ എതിർത്ത് സർക്കാർ
