തെന്നിന്ത്യന്‍ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഇനിയ. ഒമ്പതാം ക്ലാസു മുതല്‍ ഫാഷന്‍ രംഗത്ത് സജീവമായ ഇനിയയുടെ യഥാര്‍ഥ പേര് ശ്രുതി സാവന്ത് എന്നാണ്. മിസ് ട്രിവാന്‍ഡ്രം പട്ടം നേടിയതിനു ശേഷമാണ് ശ്രുതി അഭിനയരംഗത്തേക്കെത്തുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും ശ്രുതി ഇനിയയായി മാറിയത് ആദ്യ സിനിമയായ വാഗയ് സൂടാ വായിലൂടെയാണ്. പിന്നീടിങ്ങോട്ട് തമിഴിലും മലയാളത്തിലും കന്നഡത്തിലുമടക്കം നാല്‍പ്പതിലധികം സിനിമകള്‍ ഇനിയ അഭിനയിച്ചു. അടുത്തിടെ മലയാളത്തിലിറങ്ങിയ സ്വര്‍ണ്ണക്കടുവയിലും പുത്തന്‍പണത്തിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇനിയയ്ക്കു കഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ഇനിയയ്‌ക്കെതിരെ ഗുരുതരമായ അരോപണമുയര്‍ന്നിരിക്കുകയാണ്. താരം നായികയായ പുതിയ തമിഴ്ച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആരോപണത്തിനു പിന്നില്‍. സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനു വരാതെ മാറിനിന്നതാണ് സംവിധായകനെയും അണിയറക്കാരെയും ചൊടിപ്പിച്ചത്. മുതിര്‍ന്ന നടന്‍ ഭാഗ്യരാജായിരുന്നു ഇനിയയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് ആദ്യം രംഗത്തെത്തിയത്.
സതുര അടി 3500 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങില്‍ നിന്നുമാണ് കാരണം വ്യക്തമാക്കാതെ ഇനിയ മാറി നിന്നത്. നവാഗതരായ ജയ്‌സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റഹ്മാനും ചിത്രത്തിലൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പരിപാടിയില്‍ പരസ്യമായിട്ടായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.ചിത്രത്തില്‍ ഒരു പാട്ട് മാത്രം ചെയ്തിട്ടുള്ള മേഘ്ന മുകേഷ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു ചിത്രത്തിലെ നായിക പ്രത്യേകിച്ച ഒരു കാരണവുമില്ലാതെ ചടങ്ങില്‍ നിന്നു വിട്ടു നിന്നത്. ‘നഷ്ടം അവര്‍ക്കുമാത്രമാണ് ക്രൂവിനല്ല. പ്രൊമോഷണല്‍ ഇവന്റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റേയും ഉത്തരവാദിത്വമാണ്.’എന്നായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം.
സംവിധായകനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ രാഹുലും ഇനിയക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. “സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗില്‍ നിന്നും മാറി നില്‍ക്കുന്നത് ശരിയല്ല, ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല, ഈ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവിനോട് മറുപടി പറയാന്‍ ഇനിയ ബാധ്യസ്ഥയാണ്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഈ ആരോപണത്തോട് ഇനിയ ഇതുവരെ പ്രതികരിച്ചി്ട്ടില്ല.