സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹവീഡിയോ പുറത്തിറക്കി. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഹൈലൈറ്റ് വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. മാജിക് മോഷന്‍ മീഡിയയാണ് അവരുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ റിലീസ് ചെയ്തത്.
ഗുരുവായൂർ അന്പലത്തിൽ നടന്ന വിവാഹത്തിന്റെയും തുടർന്നു നടന്ന വിരുന്നിന്റെയും ഭാഗങ്ങളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹത്തിന്റെ മനോഹരദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിക്കുന്ന മമ്മൂട്ടിയെയും മോഹൻലാലിനെയും വീഡിയോയിൽ കാണാം.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസാണ് ഭാഗ്യയുടെ വരൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്.
ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചത്.
ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും.