റാന്നി: അബുദാബിയിലെ നറുക്കെടുപ്പില്‍ ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത് റാന്നി സ്വദേശിയെ .
അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പില്‍ 20 മില്യണ്‍ ദര്‍ഹം (44 കോടി ഇന്ത്യന്‍ രൂപ സ്വന്തമാക്കിയത് റാന്നി – അങ്ങാടി സ്വദേശി കെ.പി. പ്രദീപും കൂട്ടുകാരും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്.
ഒന്നാം സമ്മാനമായ 44 കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. അബുദാബി ബിഗ് ടിക്കറ്റിന്റെ 244-) സീരിസ് മൈറ്റി – 20 മില്യന്‍ നറുക്കെടുപ്പിലാണ് ഭാഗ്യം തേടി വന്നത്.
ജബല്‍ അലിയിലെ കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ് 24 കാരനായ പ്രദീപ്.
മുന്‍ വര്‍ഷവും ടിക്കറ്റെടുത്തിരുന്നെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലാണ് വീണ്ടും ഭാഗ്യം പരീക്ഷിക്കുകയും വിജയത്തിലെത്തുകയും ചെയ്തത്.