ഏവർക്കും പ്രിയങ്കരിയായ താരമാണ് ഭാമ. ലോഹിത ദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ത്രത്തിന്റെ അരങ്ങേറ്റം. അന്നു മുതൽ ഇന്ന് വരെ ഭാമയോടുള്ള ആരാധകരുടെ ഇഷ്ടത്തിന് തെല്ലും മങ്ങലേറ്റിട്ടില്ല. അടുത്തിടെയാണ് ഭാമ വിവാഹ മോചിതയായി എന്ന വാർത്ത പുറത്തു വന്നത്. ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വൈറലാകുന്നത്.
‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,’ ‘ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്ന് അപൂർണമായ വാക്കുകളാണ് ഭാമ പങ്കുവച്ചത്. എന്തായാലും താരത്തിന്റെ വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.