മലയാള സിനിമയില്‍ ആദ്യമായി ഒരു ചിത്രത്തില്‍ അഞ്ച് നായികമാര്‍ അണിനിരക്കുന്നു. മസ്കറ്റ് മൂവി മേക്കേഴ്‌സിനുവേണ്ടി അന്‍വര്‍ സാദത്ത് നിര്‍മ്മിച്ച്, എം. ഹാജാമൊയ്‌നു കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന സ്കൂള്‍ ഡയറി എന്ന ചിത്രത്തിലാണ് അഞ്ച് നായികമാര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഭാമ അരുണ്‍, ദിയ, മമിത, അനഘ എസ്. നായര്‍, വിസ്മയ വിശ്വനാഥന്‍ എന്നീ നായികമാരാണ് വ്യത്യസ്തവും, തുല്യ പ്രാധാന്യവുമുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. നിദ്രാടനം, ദര്‍ശനം എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു ഭാമ അരുണ്‍. മമിത, ഹണി ബീ ടു എന്ന ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ച ശേഷമാണ് എത്തുന്നത്. അനഘ എസ്. നായര്‍, ദിയ, വിസ്മയ വിശ്വനാഥന്‍ എന്നിവര്‍ കലാരംഗത്ത് കഴിവു പ്രകടിപ്പിച്ച ശേഷമാണ് സ്കൂള്‍ ഡയറിയില്‍ അഭിനയിക്കുന്നത്.
ജയരാജിന്‍റെ ക്യാമല്‍ സഫാരി എന്ന ചിത്രത്തിലെ നായകനായ ഹാഷിം ഹുസൈന്‍, മമ്മൂട്ടിയുടെ സഹോദരിയുടെ മകന്‍ അഷ്കര്‍ സൗദാന്‍, നിരവധി തമിഴ് ചിത്രങ്ങളിലെ നായകന്‍ അന്‍വര്‍ സാദത്ത്, ഇന്ദ്രന്‍സ്, മാമുക്കോയ, ചെന്പില്‍ അശോകന്‍, ബിജുക്കുട്ടന്‍, ബാലാജി ശര്‍മ, മോഹന്‍ അയിരൂര്‍, വെട്ടുക്കിളി പ്രകാശ്, മുഹമ്മദ് നൗഫല്‍, ഗൗതം രാജീവ്, സല്‍മാന്‍ സലിം, ഗോകുല്‍, അഭിലാഷ്, ആന്‍റണി അറ്റ്‌ലസ്, റാഷിദ്, റീന ബഷീര്‍, പൂജ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മസ്ക്കറ്റ് മൂവി മേക്കേഴ്‌സിനുവേണ്ടി, അന്‍വര്‍ സാദത്ത് നിര്‍മ്മിക്കുന്ന സ്കൂള്‍ ഡയറി ലൗലാന്‍റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം. ഹാജമൊയ്‌നു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.
ക്യാമറ ജി.കെ. നന്ദകുമാര്‍, ഗാനരചന എം. ഹാജമൊയ്‌നു, സംഗീതം എം. ജി. ശ്രീകുമാര്‍, എഡിറ്റര്‍ രാഹുല്‍ ഭരത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ദീപു തിരുവല്ലം, ആര്‍ട്ട് മധു രാഘവന്‍, മേക്കപ്പ് അനില്‍ നേമം, കോസ്റ്റ്യൂമര്‍ ശ്രീജിത്ത് കുമാരപുരം, അസോസിയേറ്റ് ഡയറക്ടര്‍ എം.എസ്. നിഥിന്‍, ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, സ്റ്റില്‍ അജി മസ്ക്കറ്റ്, പി.ആര്‍.ഒ. അയ്മനം സാജന്‍, സ്റ്റുഡിയൊ ചിത്രാഞ്ജലി. ഫെബ്രുവരി 9ന് തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു. അയ്മനം സാജന്‍