അഭയയിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം ഇത്തവണത്തെ പിറന്നാളാഘോഷിച്ച് ഭാമ വ്യത്യസ്തയായി. അമ്മമാർക്കൊപ്പം നിന്ന് കേക്ക് മുറിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ജീവിതത്തിൽ ഏറ്റവും സന്തോഷവതിയായിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള കാര്യം ചെയ്യാൻ കാണിച്ച സന്മനസിന് കൈയടിയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. അതീവ സന്തോഷത്തോടെ കേക്ക് മുറിച്ച് വിതരണം ചെയ്യുന്ന ഫോട്ടോ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.