നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് നിരവധി ആരോപണങ്ങളാണ് വിവിധ ഭാഗത്തുനിന്ന് ദിലീപിനെതിരെ ഉയര്‍ന്നുവന്നത്. ലോഹിതദാസ് സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന ഭാമയ്ക്കും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദിലീപാണെന്നാണ് ഇപ്പോള്‍ ഒരു വാരിക വെളിപ്പെടുത്തുന്നത്. വാരികയിലെ ഒരു ലേഖനത്തിലാണ് ലേഖകന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അതിപ്രകാരമാണ്…ഒരു ദിവസം ഒരു കോള്‍ വന്നു. മറുതലയ്ക്കല്‍ നിന്ന് ഇങ്ങനെ പറഞ്ഞു. ഒരു കാര്യം സൂചിപ്പിക്കാനാണ് വിളിച്ചത്. 4 വര്‍ഷം മുമ്പ് അമേരിക്കയില്‍ നടന്ന ഒരു പ്രോഗ്രാമിനെക്കുറിച്ച്, അതില്‍ പങ്കെടുത്ത യുവ നായികനടിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ചുമാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ഒരു മദ്യപാനസദസില്‍ വച്ച് ഞങ്ങള്‍ നാലുപേര്‍ക്കിടയില്‍ ദിലീപും ഉണ്ടായിരുന്നു. കുറെ മദ്യപിച്ചപ്പോള്‍ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ച് ഉറക്കെ പറഞ്ഞു ‘ അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല. ഞാനാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവള്‍ കരുതിയതെങ്കില്‍ ഈ ദിലീപ് ആരാണെന്ന് അവള്‍ അറിയും’ ‘ആരെക്കുറിച്ചാണ് ദിലീപ് പറഞ്ഞത് ‘ഞങ്ങളിലൊരാള്‍ ചോദിച്ചു. ‘അവളെക്കുറിച്ച്. കോട്ടയംകാരി.
ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവള്‍. മലയാള സിനിമയില്‍ അവള്‍ ഇനി വേണ്ട. അവളുടെ ചീട്ട് ഞാന്‍ ഈ നിമിഷം കീറിക്കളഞ്ഞിരിക്കുന്നു. നിങ്ങള്‍ അമേരിക്കന്‍ മലയാളികളോട് ഞാന്‍ ചോദിച്ചു. ‘എന്താ കാരണം? ‘ മറുഭാഗത്തുനിന്നും ചിരി. ‘ എന്തായിരിക്കും ? ഊഹിക്കാമോ? ‘സഹകരണമില്ലായ്മ ?’ ‘അതെ. അമേരിക്കന്‍ പ്രോഗ്രാമിന് ലക്ഷ്മണനും സംഘവുമാണ് വന്നത്. ലക്ഷ്മണന്‍ എന്നും പറഞ്ഞാല്‍ നാദിര്‍ഷ. ഹനുമാന്‍ എന്നു പറഞ്ഞാല്‍ അപ്പുണ്ണി. ശ്രീ രാമന്‍ ദിലീപ്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാല്‍ ഒരു രഹസ്യവും പുറത്താകില്ലെന്നും മാത്രമല്ല, പണിയേണ്ടവരെ പണിയുകയും ചെയ്തിരിക്കും.’
കുറച്ചുകൂടി വിശദീകരിക്കാമോ? നടിയും സഹോദരിയും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അതേസമയം ദിലീപിന് പ്രത്യേകിച്ച് പ്രോഗ്രാം ഉണ്ടായില്ല. കേരളത്തില്‍ ഷൂട്ടിഗ് തിരക്കിനിടയില്‍ നിന്നും രണ്ടുദിവസം മുങ്ങിയിട്ടാണ് അമേരിക്കയില്‍ ചേര്‍ന്നത്. അതും നാദിര്‍ഷയുടെ പ്രത്യേക താത്പര്യപ്രകാരം. നായികനടിയായിരുന്നു അവരുടെ ലക്ഷ്യം. തന്റെ കൈയില്‍ നിന്നും വഴുതിപ്പോയ ഒരു മീനാണ് അത്. സമയവും സന്ദര്‍ഭവും ഒത്തുവന്നിരിക്കുന്നു. എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ആ ദിവസം ആഘോഷമാക്കി മാറ്റാന്‍ തീരുമാനിച്ചു. നടിയുടെ മുറിലേക്ക് ഫോണ്‍ ചെയ്തു. ഫോണ്‍ അറ്റന്റ് ചെയ്തത് ചേച്ചി. ‘കൊച്ചിരാജാവ് എത്തിയിട്ടുണ്ട്. ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നറിയിച്ചു.
ചേച്ചിക്കു കാര്യം മനസിലായി. ‘ഞങ്ങള്‍ കൊച്ചിരാജാവിനെ കാണാന്‍ വന്നതല്ല. പ്രോഗ്രാം അവതരിപ്പിക്കാനാണ് വന്നത്. അതുകൊണ്ട് കാണാന്‍ താല്പര്യമില്ല. ‘ നല്ലോണം ആലോചിച്ചു തീരുമാനിച്ചതാണോ? കൊച്ചിരാജാവ് പ്രസാദിച്ചാല്‍ ഒരുപാടു നേട്ടങ്ങള്‍ ഉണ്ടാകും. ഇല്ലെങ്കില്‍ കാര്യം പോക്കാ’. ‘ അതു സാരല്യ…. ആ രീതിയില്‍ ഒരു നേട്ടവും ഞങ്ങള്‍ക്കുവേണ്ട ‘-ചേച്ചി എടുത്തടിച്ചു മട്ടില്‍ പറഞ്ഞു. കാര്യം നടക്കില്ലെന്നറിഞ്ഞ നിമിഷം കൊച്ചിരാജാവ് ദേഷ്യപ്പെട്ടു. അങ്ങനെയാണ് മദ്യപാന സദസില്‍ എത്തിയതും നടിയെ മലയാളസിനിമയില്‍നിന്ന് ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിച്ചതും.
‘ഒരു കാര്യംകൂടി പറയാം….അയാളോട് സഹകരിക്കാത്തവരെയല്ലാം ഇല്ലായ്മ ചെയ്തിട്ടുണ്ട്.’ കഴിഞ്ഞ 4 വര്‍ഷമായി മലയാളസിനിമയിലെ അഭിനേതാക്കളെക്കുറിച്ച് പരിശോധിച്ചു. അതില്‍ ഒരെണ്ണത്തില്‍ പോലും ഈ നടി അഭിനയിച്ചിട്ടില്ല. കൊച്ചിരാജാവ് ഒറ്റപ്പെടുത്തുകയായിരുന്നു. ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ലേഖനത്തില്‍ പറയുന്നു.