
നടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശി ബിസിനസു കാരനായ അരുണ്‍ ആണ് വരന്. കോട്ടയത്ത് വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നല്ല സിനിമ കിട്ടിയാല്‍ താന്‍ ഇനിയും അഭിനയിക്കുമെന്ന് ഭാമ. പുള്ളിക്കാരിയുടെ ഇഷ്ടം പോലെ, 2020ൽ തുടങ്ങുന്ന ഞങ്ങളുടെ ഇന്നിംഗ്സിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് അരുൺ.

സിനിമ മേഖലയില്‍ നിന്നും സുരേഷ് ഗോപി, മിയ, വിനുമോഹന്‍, എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നു . സന്തുഷ്ടമായ ജീവിതത്തിന് എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ഭാമ.

2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ സിനിമ മേഖലയില്‍ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് താരം അഭിനയിച്ച അവസാന ചിത്രം.
