ചെറിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ തയാറെടുക്കുകയാണ് ഭാമ. വി.എം. വിനു സംവിധാനം ചെയ്യുന്ന മറുപടി എന്ന ചിത്രത്തിലൂടെ യാണ് ഭാമ തിരിച്ചുവരവിന് ഒരുങ്ങുന്നത്. കൗമാരക്കാരിയുടെ അമ്മ വേഷത്തിലാണ് ഭാമ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റഹ്മാനാണ് ഭര്‍ത്താവിന്റെ വേഷം ചെയ്യുന്നത്. ജൂലിയാന അഷ്‌റഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മകളെ സംരക്ഷിക്കാനായി അമ്മ നടത്തുന്ന ത്യാഗമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നും താരം വ്യക്തമാക്കി. ഗ്ലാമറസ് അല്ലാത്ത വേഷത്തിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തിനനുസരിച്ച് അഭിനയിക്കാന്‍ തയാറാണ്. ഞാനൊരു ചോക്ലേറ്റ് പെണ്‍കുട്ടിയാണെന്ന് കരുതുന്നില്ല. നായികാ വേഷമേ ചെയ്യൂവെന്ന നിര്‍ബന്ധബുദ്ധിയൊന്നും എനിക്കില്ല. മേക്കപ്പ് ഇല്ലാതെയും അഭിനയിച്ചിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹം. ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്- ഭാമ പറയുന്നു.
നല്ല സിനിമയുടെ ഭാഗമാകാന്‍ മോഹം: ഭാമ
