ഒരു ക്വട്ടേഷന്‍ ആക്രമണവും തനിക്കു നേരെ ഉണ്ടായിട്ടില്ലെന്ന് സിനിമാ താരം ഭാമ. പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ ഒരു നടിക്ക് നേരെയാണുണ്ടായതെന്നും ഇത് അന്തരിച്ച സംവിധായകന് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ ഒരു നടിയാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ നടി താനല്ലെന്നാണ് ഭാമ ദീപിക ഡോട്ട്കോമിനോട് പറഞ്ഞത്.
ലോഹിതദാസിന്റെ “നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തിയത്. ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലാതിരുന്ന താരം അടുത്തയിടയ്ക്കാണ് വീണ്ടും മലയാളത്തില്‍ സജീവമായത്. ഇക്കാരണങ്ങള്‍ക്കൊണ്ട് ഭാമയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ “നായിക’ എന്ന പ്രചരണമുണ്ടായിരുന്നു. ഇതോടെയാണ് ഭാമ തന്നെ വാര്‍ത്ത തള്ളി രംഗത്തുവന്നത്.
കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവിന് വേണ്ടിയാണ് പള്‍സര്‍ സുനി ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ നായികയെ ആക്രമിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ഒരു നടന്റെ െ്രെഡവറായി ജോലി ചെയ്യുന്പോഴായിരുന്നു പള്‍സറിന്റെ ആദ്യ ക്വട്ടേഷന്‍ ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അന്യഭാഷയിലും തിരക്കേറിയ ഭാമ അടുത്ത് തന്നെ ആരംഭിക്കാന്‍ പോകുന്ന തെലുങ്ക് ചിത്രത്തിനുള്ള തയാറെടുപ്പിലാണ്. ഭാമയുടേതായി മലയാളത്തില്‍ ഉടന്‍ റിലീസുകള്‍ ഒന്നുമില്ല. തെലുങ്കില്‍ രണ്ടു ചിത്രങ്ങളില്‍ ഭാമ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.