മലയാള സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചതായി നടി ഭാമ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഭാമയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പലപേരുകളും അതിനെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു. അതില്‍ കൂടുതലും ദിലീപാണെന്ന തരത്തിലുള്ളതായിരുന്നു. എന്നാല്‍ തന്നെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചത് ദിലീപല്ലെന്നു പറഞ്ഞ് ഭാമതന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭാമ പറഞ്ഞ കാര്യങ്ങളാണ് ആളുകളുടെ സംശയത്തിന് വഴിവെച്ചത്. അഭിമുഖത്തില്‍ ഭാമ ഇങ്ങനെ പറയുന്നു…‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞു,‘ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പും നല്‍കി.’
അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാേണാ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറ!ഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകര്‍ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു നാള്‍ മുമ്പ് വി.എം. വിനു സംവിധാനം ചെയ്ത ‘മറുപടി’യില്‍ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുേച്ചട്ടന്‍ പറഞ്ഞു. ‘നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു, നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്.’
ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം. ആരാണു വിളിച്ചതെന്നു മാത്രമൊന്നു പറയാമോ… ഒരു കരുതലിനു വേണ്ടി മാത്രമാണ്.’ ഞാന്‍ ആവശ്യപ്പെട്ടു. വിനുച്ചേട്ടന്‍ പറഞ്ഞ പേരു കേട്ടു ഞാന്‍ ഞെട്ടി. ഞാനൊരുപാടു ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല’. ഇതായിരുന്നു ഭാമ അഭിമുഖത്തില്‍ പറഞ്ഞത്.
എന്നാല്‍ ഇതുവായിച്ച് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ഒരു സിനിമാ വാരികയില്‍ കോട്ടയംകാരിയായ നടിയെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചെന്ന ഒരു ലേഖനവും കൂടി പുറത്തുവന്നപ്പോള്‍ അത് താനാണെന്ന് ജനങ്ങള്‍ വിചാരിച്ചെന്നും തന്നെ ഒതുക്കാന്‍ ശ്രമിച്ചയാള്‍ ദിലീപല്ലെന്നും ഭാമ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഭാമയുടെ ഫേസ് ബുക്ക് പോസ്റ്റ്