നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുൺ ആണ് ഭാമയുടെ പ്രതിശ്രുത വരൻ. ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാവേദിയിലെത്തിയ നടി ഭാമ പിന്നീട് ഇവർ വിവാഹിതരായാൽ, സൈക്കിൾ, സെവൻസ്, ജനപ്രിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി.
ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഭാമ വിവാഹം കഴിക്കുന്ന വിവരം വെളിപ്പെടുത്തിയത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഭാമ പറയുന്നു.
കുറച്ചുകാലമായി അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുന്ന ഭാമയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം 2016ൽ പുറത്തിറങ്ങിയ മറുപടി ആണ്. നിരവധി തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2017ൽ രാഗാ എന്ന കന്നഡ ചിത്രത്തിൽ അഭിനയിച്ചു.