ഭര്‍ത്താവ് അരുണ്‍ എന്നോട് അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. കല്യാണത്തിന് മുമ്പ് മൂന്ന് വര്‍ഷത്തോളം ഞാന്‍ അഭിനയിച്ചിരുന്നില്ല.
നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് എനിക്ക് പറയാനുള്ളത്.
ഇനിയും നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മടങ്ങി വരും.
മടങ്ങി വരവിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്ക് ആവും അവസരം കൂടുതലെന്ന് അറിയാം.
പിന്നെ, വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി കഴിഞ്ഞാല്‍ എത്രത്തോളം അവസരം കിട്ടും എന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്.
അതുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അഭിനയിച്ചേ പറ്റൂ എന്നുള്ള വാശി ഒന്നുമില്ല. അഭിനയിക്കണമെന്നാണ് ആഗ്രഹം.
അതെന്നും മായാതെ മനസിലുണ്ടാവും. ലോക്ഡൗണ്‍ കാലമായിരുന്നത് കൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നത്.
വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. -ഭാമ