ഹൈദരാബാദ്: നടി ഭാനുപ്രിയയുടെ വീട്ടിൽ വീട്ടുജോലികൾക്കായി നിർത്തിയിരിക്കുന്ന പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് മൂന്നു പെൺകുട്ടികളെ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ സമാൽകോട്ടിൽ ഒരു പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ചൈൽഡ് ലൈൻ പ്രവർത്തകർ നടിയുടെ വീട്ടിൽ തെരച്ചിൽ നടത്തിയത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും പ്രഭാവതി ആരോപിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരേ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.