തമിഴ്നാട്ടിലെ താമരഭരണിയിലാണ് രാജശില്പിയിലെ ഒരു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് നടത്തിയത് തഞ്ചാവൂരിൽ ഷൂട്ടിംഗ് കാണാൻ ആളുകൾ കൂടും.
ഭാനുപ്രിയയുമായാണ് അവിടെ എത്തിയത്. വളരെ നൈസായ വസ്ത്രം ധരിച്ചാണ് ഭാനുപ്രിയ നിൽക്കുന്നത്. ആളുകൾ കൂവി ബഹളമുണ്ടാക്കുമെന്നാണ് ഞങ്ങൾ കരുതിയത്.
മുലക്കച്ചയും മുണ്ടും മാത്രമേയുള്ളൂ. ഇക്കാര്യം ഭാനുപ്രിയയോട് പറഞ്ഞപ്പോൾ ഇത് കേരളമല്ല, തമിഴ്നാടാണ്. ആളുകൾ ഒന്നും പറയില്ല, ധൈര്യമായി എടുത്തോ എന്ന് പറഞ്ഞു.
പൊക്കിളൊക്കെ കാണുന്ന സീനുകളാണ്. താമരഭരണിയുടെ ചുറ്റിലും വലിയ സംഘം ആളുകൾ വന്നു വന്നു. ഞങ്ങൾ വിരണ്ട് പോയി. എന്ത് ചെയ്യും എന്ന് വിഷമിച്ചപ്പോൾ ഭാനുപ്രിയ പറഞ്ഞത് തമിഴർ കലാബോധമുള്ളവരാണ് അവരാരും സാറിനെ ഉപദ്രവിക്കില്ല. ധൈര്യമായി എടുത്തോ എന്നാണ്.
ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എല്ലാവരും നിശബ്ദരായിരുന്നു. ഇന്റർവെലിന് ഞങ്ങൾ ആഹാരം കഴിക്കാൻ പോയപ്പോൾ ആളുകൾ അവർ കൊണ്ട് വന്ന പൊതിച്ചോർ കഴിച്ചു. ഒരു ദിവസം കൊണ്ടാണ് ഗാനരംഗം ഷൂട്ട് ചെയ്തത്. -ആർ. സുകുമാരൻ