തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ പരിഹാസവുമായി സിപിഎം. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരിഹാസം.
ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന പദയാത്ര കേരളത്തില്‍ 18 ദിവസമാണ്. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. ബിജെപിയോട് പോരാടാനുള്ള വിചിത്രമായ വഴിയാണിതെന്നും പോസ്റ്ററില്‍ പരിഹാസമുണ്ട്.
ഭാരതത്തിന്റെ ഐക്യത്തിനു വേണ്ടിയുള്ള ഭാരത് ജോഡോ ആണോ അതോ സീറ്റിനുവേണ്ടി മാത്രമുള്ള സീറ്റ് ജോഡോ ആണോ ഇതിനു പിന്നിലെ ലക്ഷ്യമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. രാഹുലിന്റെ കാരിക്കേച്ചര്‍ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ടാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്.