ഒറ്റപ്പാലം: പ്രളയാനന്തരം ഭാരതപ്പുഴയിൽ മണലിന്റെ മഹാഖനി. ഇതുമുതലെടുത്ത് ഭാരതപ്പുഴയിൽ മണൽകടത്ത് വ്യാപകമായി. ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകി സംഹാരരുദ്രയായി പരന്നൊഴുകിയപ്പോൾ വെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചെത്തിയത് വെള്ളത്തോടൊപ്പം പഞ്ചസാര മണലിന്റെ വൻഖനി കൂടിയായിരുന്നു.
തടയണകളെയും മറിച്ച് മീറ്ററുകളോളം മണൽ ഉയർന്ന് രൂപപ്പെട്ടതോടെ തടയണകളുടെ ചീർപ്പുകൾ അഴിച്ച് പുറന്തള്ളുകയല്ലാതെ അധികൃതർക്ക് ഒന്നും ചെയ്യാനുണ്ടായില്ല. ഇതോടൊപ്പം ഒഴുകിയെത്തിയ മണലിന്റെ വൻപ്രവാഹവും വരണ്ടുണങ്ങി കിടന്നിരുന്ന പുഴയുടെ മടിത്തൊട്ടിലിനെ സമൃദ്ധമാക്കി.
ഓപ്പറേഷൻ നിളപദ്ധതിയുടെ ഭാഗമായി മണൽമാഫിയകൾക്കെതിരേ ശക്തമായ നടപടിയുമായി പോലീസും റവന്യൂ അധികൃതരും നീങ്ങുകയും മണലൂറ്റുന്നതും കടത്തുന്നതും മോഷണക്കുറ്റമായും കേസെടുക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഭാരതപുഴയടെ മണലൂറ്റ് പൂർണമായും നിലച്ചത്.
എന്നാൽ പുതിയ സാഹചര്യത്തിൽ ഭാരതപുഴയുടെ വിവിധ കടവുകളിൽ മണൽകടത്ത് ശക്തമായി തുടങ്ങി. തലച്ചുമടായാണ് പുഴയിൽനിന്ന് മണൽകടത്തുന്നത്. ഗാർഹികാവശ്യങ്ങൾക്ക് ബക്കറ്റിലാക്കി സ്ത്രീകളും പുഴയിൽനിന്നും മണലെടുക്കുന്നു. ഈ സ്ഥിതി തുടർന്നാൽ പുഴയിലെ മണലെടുപ്പ് പഴയരീതിയിലെത്തും.
മഹാപ്രളയം സമ്മാനിച്ച ദുരിതത്തിൽനിന്നും ആശ്വാസമായി ലഭിച്ചതാണ് ഒഴുകിയെത്തിയ മണൽസന്പത്ത്. കാടും പൊന്തയും നിറഞ്ഞ് മരുപ്രദേശത്തിനു സമാനമായി കിടന്നിരുന്ന ഭാരതപ്പുഴയുടെ പലഭാഗങ്ങളും ഇപ്പോൾ മണലിന്റെ നിറസാന്നിധ്യത്താൽ സമൃദ്ധമാണ്. സമീപകാലത്ത് മണലെടുപ്പ് പൂർണമായും നിലച്ചെന്ന വിശ്വാസത്തിൽ പോലീസും റവന്യൂ അധികൃതരും റെയ്ഡുകൾ നിർത്തിവച്ചിരുന്നു.
ഈയവസരം മുതലെടുത്ത് മണൽമാഫിയകൾ മണലൂറ്റു നടത്തുകയാണ്. റവന്യൂ അധികൃതരും പോലീസും മുൻകാലങ്ങളിൽ വലിയതോതിൽ മണലൂറ്റ് പിടികൂടിയിരുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ സബ് കളക്ടറുടെ പ്രത്യേക സ്ക്വാഡ് അഞ്ഞൂറിനുപുറത്ത് ലോഡ് മണൽ പിടികൂടിയിരുന്നു. പ്രകൃതിചൂഷണം തടയാനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് 568 വാഹനങ്ങളും പിടികൂടി. ഒറ്റപ്പാലം സബ്ഡിവിഷൻ പരിധിയിൽ പട്ടാന്പി, മണ്ണാർ ക്കാട്, ഒറ്റപ്പാലം പ്രദേശങ്ങളിലുള്ള പുഴയോരങ്ങളിൽനിന്നാണ് ഇത്രയും മണൽ പിടികൂടിയത്.
2013 മുതൽ 2017 വരെയുള്ള മൂന്നുവർഷമാണ് പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ശക്തമായ മണൽവേട്ട നട ന്നത്. അതേസമയം മേൽപറഞ്ഞ കാലഘട്ടത്തിൽ ഒറ്റപ്പാലം, പട്ടാന്പി, മണ്ണാർക്കാട് താലൂക്കുകളിൽ പോലീസും ഇത്രയും ലോഡ് മണൽ പിടികൂടിയിട്ടുണ്ട്. ഇരുവകുപ്പുകളും ചേർന്ന് രണ്ടായിരത്തോളം വാഹനങ്ങളും പിടികൂടി. പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്ത് മൂന്നുരക്കോടിയോളം രൂപ പോലീസിനു ലഭിക്കുകയും ചെയ്തു.
നടപടികളെടുത്തതായി സബ് കളക്ടർ
ഷൊർണൂർ: വെള്ളപ്പൊക്കത്തിൽ പുഴയോരങ്ങളിൽ വന്നടിഞ്ഞ മണൽ സംരക്ഷിക്കാൻ നടപടിയെടുത്തതായി ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്. പോലീസിനെ ഉൾപ്പെടുത്തി എത്രയുംവേഗം സബ് കളക്ടറുടെ സക്വാഡ് സജീവമാക്കി മണൽകടത്ത് പൂർണമായും തടയണമെന്നാണ് ജനങ്ങൾ