നിയാസ് മുസ്തഫ
കോട്ടയം: സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി സിബിമലയില്‍ സംവിധാനം ചെയ്ത ഭരതം സിനിമയുടെ കഥ തന്‍റേതാണെന്ന അവകാശവാദവുമായി രംഗത്തുവന്ന സൈനു പള്ളിത്താഴത്തിനു സിബി മലയിലിന്‍റെ മറുപടി.
എന്‍റെ തന്നെ കുടുംബത്തില്‍ നടന്ന, എനിക്കു വളരെ അടു ത്തറിയാവുന്ന ഒരു സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊ ണ്ട് രൂപപ്പെടുത്തിയ കഥയാണ് ഭരതം പറയുന്നത്. 1991ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ഭരതം.
വാണിജ്യപരമായും കലാപരമായും മികച്ചൊരു ചിത്രമായിരുന്നു അത്. മോഹന്‍ലാലിനു ഭരത് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ലോഹിത ദാസ് മനോഹരമായി തിരക്കഥ യെഴുതിയ ചിത്രം. ചിത്രം പ്രദര്‍ശനത്തിനെത്തി 26 വര്‍ഷമായി.
ഇതുവരെ സൈനു പള്ളിത്താഴത്ത് എവിടെയായിരുന്നു? എനിക്കറിയാവുന്ന സംഭവത്തെ അടിസ്ഥാനമാക്കിയൊരു ക്കിയ ചിത്രത്തിന്‍റെ കഥ എങ്ങനെ സൈനുവിന്‍റേതാകും? സിനിമ പുറത്തിറങ്ങി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഭരത ത്തിന്‍റെ കഥ തന്‍റേതാണെന്നു പറഞ്ഞ് ഒരാള്‍ രംഗത്തു വന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണ്. അദ്ദേഹത്തിന്‍റെ ആരോപണങ്ങളിലൊന്നും സത്യമില്ല.
മോഹന്‍ലാലിനു അദ്ദേഹത്തിന്‍റെ കഥ മോഷ്ടിക്കേണ്ട ആവശ്യമില്ല. പ്രചരിക്കുന്നതെല്ലാം അവാസ്തവമായ കാര്യ ങ്ങളാണ്. സൈനു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിലവാ രവും ഭരതത്തിന്‍റെ നിലവാരവും നോക്കൂ. ആരോപണ ങ്ങളെല്ലാം വാര്‍ത്താ പ്രാധാന്യം നേടാനുള്ള കുറുക്കുവഴിയാ യിട്ടാണ് തോന്നുന്നത് സിബി മലയില്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
സൈനു പള്ളിത്താഴത്ത് പറയുന്നത് ഇങ്ങനെ:
1990ന്‍റെ അവസാനമാണ് സംഭവം നടക്കുന്നത്. മോഹന്‍ലാലി ന്‍റെ പരിചയക്കാരനും നിര്‍മാതാവ് സുരേഷ്കുമാറിന്‍റെ അയല്‍വാസിയും പഴയ കാല സംഗീത സംവിധായകനുമായ ടി കെ ലായന്‍ അവസരങ്ങള്‍ തേടി അലയുന്ന സമയം. സഹായ വുമായി പലരേയും സമീപിച്ച കൂട്ടത്തില്‍ മോഹന്‍ ലാലിനേയും ലായന്‍ സമീപിച്ചു. തനിക്ക് പറ്റിയ നല്ലൊരു കഥയുണ്ടാക്കി തരികയാണെങ്കില്‍ ആ സിനിമ യിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കാന്‍ അവസരം തരാമെന്ന് മോഹന്‍ലാല്‍ ലായനു ഉറപ്പ് കൊടുത്തു.
യേശുദാസിന്‍റെ നിരവധി ഗള്‍ഫ് പരിപാടി കളുടെ നടത്തിപ്പുകാരനായി പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ തരംഗിണിയില്‍ വെച്ചാണ് ലായനെ പരിച യപ്പെടുന്നത്. യേശുദാസാണ് ലായനെ എനിക്കു പരിചയപ്പെടുത്തുന്നത്. ലായന്‍ സംഗീതം നിര്‍വഹിച്ച ഒരുപാട് ഗാനങ്ങള്‍ യേശുദാസ് പാടിയിട്ടുണ്ട്. ലായന്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യം എന്നോട് പറഞ്ഞിട്ടു കഥയെഴുതിത്തരാന്‍ ആവശ്യപ്പെട്ടു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും ലായന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവസാനം ഒരു കഥയെഴുതി ലായനു നല്‍കി. എന്നിട്ട് ഇതു മോഹന്‍ലാലിനു കൊടുത്ത് നോക്കൂവെന്നും അദ്ദേഹത്തിന് ഇത് ഇഷ്ടപ്പെടുകയാണെങ്കില്‍ ഈ കഥയെ വിസ്തരിച്ചെഴുതി തിരക്കഥയാക്കി മാറ്റാമെന്നും ഞാന്‍ പറഞ്ഞു. എന്‍റെ കഥ ലായന്‍ മോഹന്‍ലാലിനെ ഏല്‍പ്പി ച്ചു.
മോഹന്‍ലാലിനു കഥ കൊടുത്തെന്നും ഒരാഴ്ചയ്ക്കകം വിവരം തരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞതായും ലായന്‍ പിന്നീട് ഫോണ്‍ വിളിച്ചറിയിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് ലായന്‍ എന്‍റെ വീട്ടിലെ നന്പറില്‍ വിളിച്ച് പ്രമുഖ സിനിമാ വാരികയില്‍ സൈനുവിന്‍റേതിനു സമാനമായ കഥ ‘ഭരതം’ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ സിനിമാ വാരിക
വാങ്ങി നോക്കണമെന്നും ആവശ്യപ്പെട്ടു. സിനിമാ വാരിക നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. പിന്നീട് മോഹന്‍ലാലിനോട് കാര്യമന്വേഷിക്കാന്‍ ഞാന്‍ കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയില്‍ പോയി. അന്ന് ഒട്ടു മിക്ക താരങ്ങളും മഹാറാണിയിലാണ് ഉണ്ടാകുക. മഹാറാണി യില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ അവിടെ ഇല്ലായിരുന്നു. എന്നാല്‍ മോഹന്‍ലാലിന്‍റെ െ്രെഡവറായ ആന്‍റണി പെരുന്പാ വൂരിനെ കാണുകയും കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. മോഹന്‍ലാല്‍ വരില്ലെന്ന് ആന്‍റണി പറഞ്ഞെങ്കിലും തിരിച്ചു പോകാന്‍ ഞാന്‍ തയ്യാറായില്ല. വൈകുന്നേരം വരെ കാത്തി രുന്നു. അങ്ങനെ അഞ്ചു മണിയോടു കൂടി മോഹന്‍ലാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് കാറില്‍ വന്നു. കാറില്‍ നിന്നിറങ്ങിയതും തന്നെ കണ്ട മോഹന്‍ലാല്‍ ഓടി. ഭരതം സിനിമയുടെ കഥ യെഴുതിയതെന്ന് പറഞ്ഞ് സൈനു എന്നയാള്‍ മഹാറാണി യില്‍ രാവിലെ മുതല്‍ കാത്തിരിക്കുന്ന കാര്യം െ്രെഡവറായ ആന്‍റണി പെരുന്പാവൂരാണ് മോഹന്‍ലാലിനെ വിളിച്ച് പറഞ്ഞ ത് .
സൈനു മോഹന്‍ലാലിനു പിറകെ ഓടി. കോണിപ്പടികള്‍ കയറി മോഹന്‍ലാല്‍ റൂമിലേക്ക് പോയി വാതിലടയ്ക്കു ന്‌പോള്‍ വാതില്‍ തുറക്കാനായി ഞാന്‍ ശ്രമിച്ചു. അവിടെ പിടി വലി നടന്നു. അതിനിടയ്ക്ക് ഭരതം തന്‍റെ കഥയാണെന്നതിന് എന്താണ് തെളിവുള്ളതെന്ന് മോഹന്‍ലാല്‍ ചോദിച്ചു.
പിടിവലി ശബ്ദം കേട്ട് ആരൊക്കെയോ വന്നു. കൂട്ടത്തില്‍ മഹാനായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സാറും അവിടെ വന്നു. അദ്ദേഹം എന്നെയും കൂട്ടി റൂമിലേക്ക് പോയി. വിവരങ്ങള്‍ തിരക്കി. സിനിമയില്‍ ഇത്തരം സംഭവങ്ങള്‍ സ്വഭാവികമാണെന്നും ഒന്നുമില്ലെങ്കിലും തന്‍റെ മനസിലെ കഥ സിനിമയായി വരികയല്ലേ, അതില്‍ സന്തോഷിക്കു കയല്ലേ വേണ്ടതെന്നും ഉപദേശിച്ചു. കേസിനൊന്നും പോവ രുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആ മഹാ മനുഷ്യനോടു ള്ള ബഹുമാനം കൊണ്ടാണ് കേസിനൊന്നും ഞാന്‍ ഇതു വരെ പോകാതിരുന്നത്.
എന്നാല്‍ 25 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഭരതം എന്‍റെ കഥയാണെന്നു പറഞ്ഞതുകൊണ്ട് എനിക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല. ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഈ സത്യങ്ങള്‍ വിളിച്ച് പറയുന്നത്.
അല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല.
ഭരതം ഒരു വന്‍ വിജയമായതില്‍ സന്തോഷമുണ്ടെങ്കിലും എന്‍റെ കഥയില്‍ ഞാനില്ലാതെ പോയതിലുള്ള വിഷമമുണ്ട്. ചെറിയ ചില മാറ്റങ്ങള്‍ തിരക്കഥാകൃത്ത് വരുത്തിയിട്ടു ണ്ടെന്നതൊഴിച്ചാല്‍ ഭരതം പൂര്‍ണമായും തന്‍റെ ആശയം തന്നെയാണ് സൈനു പള്ളിത്താഴത്ത് പറയുന്നു.
2013ല്‍ മുകേഷ് നായകനായഭിനയിച്ച ‘ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ’ എന്ന സിനിമയാണ് എഴുത്തു കാരനും കവിയും കൂടിയായ സൈനു പള്ളിത്താഴത്ത് സംവി ധാനം ചെയ്തത്.