വടക്കാഞ്ചേരി: സ്ഥലം വിട്ടു നൽകിയാൽ ഭരതന്റെ പേരിൽ ജന്മനാട്ടിൽ സാംസ്ക്കാരിക നിലയം നിർമ്മിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അറിയിച്ചതായി കെ.പി.എ.സി.ലളിത പറഞ്ഞു. കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും, ഭരതൻ ഫൗണ്ടേഷനും സംയുക്തമായി വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ സംഘടിപ്പിച്ച 21-മത് ഭരതൻ സ്മൃതിയിൽ ദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു കെ.പി.എ.സി.ലളിത.
നിമകളുടെ ആചാര്യനായിരുന്നു ഭരതനെന്ന് സ്മൃതി ഉദ്ഘാടനം ചെയ്തു കൊണ്ട് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ നടിയും, ഭരതന്റെ സഹധർമ്മിണിയുമായ കെ.പി.എ.സി.ലളിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ, ജയരാജ് വാര്യർ, രചന നാരായണൻകുട്ടി, രമാദേവി, നഗരസഭ കൗണ്‍സിലർ സിന്ധു സുബ്രഹ്മണ്യൻ, കുന്നംകുളം ഡിവൈഎസ്പി ടി.എസ്.സിനോജ്, വി. മുരളി, ജി. സത്യൻ, വേണു മച്ചാട്, പി.ഭാഗ്യലക്ഷ്മിഅമ്മ, കെ.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ -സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ പ്രവർത്തകർ പങ്കെടുത്തു.