ന്യൂഡൽഹി: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. ചൊവ്വാഴ്ച ഭാരത് ബന്ദ് നടത്തും.
കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡിസംബർ അഞ്ചിന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു.
കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ കേന്ദ്രസർക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.
സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. രാജ്യതലസ്ഥാനത്ത് അതിശക്തമായ പ്രക്ഷോഭം നടത്തി കേന്ദ്രസർക്കാരിനെ വരുതിയിൽ നിർത്താനാണ് സമര നേതാക്കളുടെ ശ്രമം.