17,000 പെണ്‍കുട്ടികള്‍ക്ക് രക്ഷകയായ സ്ത്രീ! ചൂഷണത്തെയും ദാരിദ്രത്തെയും പൊരുതി തോല്‍പ്പിച്ചയാള്‍; ചില്ലറക്കാരിയല്ല ഈ ജയ്പൂരുകാരി

jyhjhjhghjഒരു ഭാഗത്ത് തിന്മകള്‍ അടിക്കടി വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത് അവയെ ഇല്ലാതാക്കാന്‍ ദൈവദൂതന്മാരെപോലെ ആളുകള്‍ അവതരിക്കും. അതിലൊരാളാണ് ഭാരതി സിങ് ചൗഹാന്‍ എന്ന ജയ്പൂരുകാരി. ജയ്പൂര്‍ സ്വദേശികള്‍ക്ക് സുപരിചിതമാണ് ഭാരതി സിങ് ചൗഹാന്‍ എന്ന പേര്. ചില്ലറക്കാരിയല്ല, ഭാരതി സിങ് ചൗഹാന്‍. 17000 യുവതികളെയാണ് ലൈംഗിക ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഭാരതി തുടക്കമിട്ട പ്രവീണ്‍ലാതാ സംസ്ഥാന്‍ എന്ന എന്‍ജിഒയിലൂടെയാണ് പതിനായിരക്കണക്കിന് യുവതികള്‍ക്ക് പുതു ജീവിതം കിട്ടിയത്. ജയ്പൂര്‍ ബാംഗളൂര്‍ എന്നിവിടങ്ങളാണ് ഭാരതിയുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍.

വിവാഹം കഴിഞ്ഞ് ഏറെക്കാലം കുട്ടികളില്ലാതിരുന്ന ഭാരതിയുടെ മാതാപിതാക്കള്‍ ബന്ധുവില്‍ നിന്ന് ഒരു കുട്ടിയെ ദത്തെടുത്തു. ഭാരതിയുടെ അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു കുഞ്ഞിനെ ദത്ത് നല്‍കിയതിന് പിന്നില്‍. കാരണം സാമ്പത്തികമായി ഏറെ മുന്നിട്ടു നിന്നിരുന്നവരായിരുന്നു ഭാരതിയുടെ മാതാപിതാക്കള്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ഭാരതി ജനിച്ചു. അതോടെ ബന്ധുക്കള്‍ അവരുടെ കുഞ്ഞിനെ തിരിച്ചു കൊണ്ടുപോയി. ആ വഴിക്ക് തന്നെ അവരുമായുള്ള ബന്ധവും തീര്‍ന്നു. പിന്നീട് ഒരു സഹോദരന്‍ കൂടി ജനിച്ചു ഭാരതിയ്ക്ക്.

എന്നാല്‍ ഒരപകടത്തെതുടര്‍ന്ന് സഹോദരന് അംഗവൈകല്യം സംഭവിക്കുകയും പിന്നീട് ആ കുട്ടിയുടെ ചികിത്സയ്ക്കായി സ്വത്തുവകകള്‍ മുഴുവന്‍ ചെലവഴിക്കുകയും ചെയ്തു. ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തിയ വീട്ടുകാര്‍ ഭാരതിയുടെ വിദ്യാഭ്യാസത്തിനും തടയിട്ടു. എന്നാല്‍ പഠനം നിര്‍ത്തുന്നതിനോട് ഭാരതിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഏതു വിധേനയും തനിക്കു പഠിക്കണം എന്നു ഭാരതി തീരുമാനിച്ചു. ഇതോടൊപ്പം അനിയന്റെയും അച്ഛന്റെയും ചികിത്സ ഭാരതി കണ്ടെത്തി. എന്നാല്‍ കാര്യമായ ഒരു ജോലി നേടണം എന്ന ആഗ്രഹം ഭാരതിയില്‍ ശക്തമായി. ആദ്യം ഒരു വസ്ത്ര വില്‍പന ശാലയിലായിരുന്നു ജോലിക്ക് കയറിയത്. അവിടെ നിന്നും അവര്‍ക്ക് ചില ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടതായി വന്നു. അങ്ങനെ ഒരു ബാങ്കില്‍ ജോലിയ്ക്ക് കയറി. അവിടെ വച്ച് പരിചയപ്പെട്ട ഭുവനേശ്വര്‍ എന്നയാളെ വിവാഹം കഴിച്ചു.

ഭാരതി രാജസ്ഥാന്‍ പത്രിക എന്ന പ്രമുഖ പത്രത്തില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ അവിടെ നിന്നും ലഭിച്ച അനുഭവസമ്പത്താണ് സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിച്ചത്. ഇക്കാര്യം തീരുമാനിച്ചപ്പോള്‍ തന്നെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ജീവിതം മാറ്റി വയ്ക്കണമെന്നാണ് അവര്‍ തീരുമാനിച്ചത്. രാജസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഭാരതി ആദ്യമായി നേതൃത്വം നല്‍കിയ സംരംഭമാണ് മിഷന്‍ ജാഗ്രതി. വീട്ടിലും തൊഴിലിടങ്ങളിലും സമൂഹത്തിന്റെ പലഭാഗത്തു നിന്നും പലവിധ ചൂഷണങ്ങള്‍ നേരിടുന്ന സ്ത്രീകളെ കണ്ടെത്തി അവരെ മാനസികമായി ഒരു കുതിപ്പിനു തയ്യാറാക്കുകയായിരുന്നു ജാഗ്രതിയുടെ ലക്ഷ്യം. ഇതിലൂടെ സ്വന്തം കുടുംബത്തില്‍ തന്നെ ലൈംഗിക ചൂഷണത്തിനു വിധേയരായി പുറത്തു പറയാന്‍ പോലുമാകാതെ കഴിയുന്ന നിരവധിപേരെ ഭാരതി പരിചയപ്പെട്ടു. പിന്നീടുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കായി മാറ്റിവച്ചു.

ക്രമേണ പൂര്‍ണമായും ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ റോളിലേക്ക് ഭാരതി പരിണമിച്ചു. സമൂഹത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട വിവിധ സ്ത്രീ ശാക്തീകരണ സെമിനാറുകളിലൂടെയും വര്‍ക്ക്‌ഷോപ്പുകളിലൂടെയും 17000ത്തില്‍പരം സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തില്‍ നിന്നും ഭാരതി രക്ഷിച്ചത്. സ്വന്തം രക്ഷകയായി മാറേണ്ടതെങ്ങനെയെന്നാണ് ഭാരതി സ്ത്രീകളെയും പെണ്‍കുട്ടികളെയും പഠിപ്പിച്ചത്. പെണ്‍കുട്ടികള്‍ക്കായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്  ക്ലാസുകളും ഭാരതി നടത്തി. പെണ്‍കുട്ടികളില്‍ വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കിക്കൊടുത്ത ഭാരതി പഠനം മുടങ്ങിയ വനിതകള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുക്കുകയും ചെയ്തു. പ്രവീണ്‍ലാതാ സംസ്ഥാന്‍ എന്ന പേരില്‍ പ്രസ്ഥാനത്തിന് കീഴില്‍ 90 പെണ്‍കുട്ടികളാണ് ഇപ്പോള്‍ ഉന്നത വിദ്യാഭയം നേടുന്നത്. വൊഡഫേണ്‍ കമ്മ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥയായ ഭാരതി ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

Related posts