എഴുപത്തിനാലാം വയസില്‍ നായകനായതിന്റെ സന്തോഷത്തിലാണ് ഭാസ്കരന് വെറ്റിലപ്പാറ. അര്‍ഷാദ് അബ്ദു സംവിധാനം ചെയ്ത മരാമരം എന്ന ചിത്രത്തിൽ നായകനായ ദിവാകരനെയാണ് ഭാസ്കരന് അവതരിപ്പിക്കുന്നത്.
മുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ഹൃദയതാളത്തിന്റെ കാഴ്ചകളിലൂടെയാണ് മരാമരത്തിന്റെ കഥ പറയുന്നത്. വയനാട്, കല്ലായി, ഒളവണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിനു തയാറെടുക്കുകയാണ്.
കൊയിലാണ്ടി ചെമഞ്ചേരി സ്വദേശിയായ ഭാസ്കരന് കൊളക്കാട് സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോൾ അധ്യാപകനായ ശങ്കരന് മാസ്റ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാനിഷാദ എന്ന നാടകത്തിലൂടെയാണ് കലാജീവിതം തുടങ്ങുന്നത്. 25 വര്‍ഷത്തോളം മറുനാടന്‍ മലയാളിയായി ജീവിച്ചു. ഇതിനിടെ പ്രഫഷണല്‍ നാടക കലാകാരന്മാര്ക്കും നാടകാചാര്യന് ടി.സി. ചന്ദ്രന് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
അര്‍ഷാദ് അബ്ദുവുമായുള്ള പരിചയമാണ് 74ാമത്തെ വയസില്‍ ഭാസ്കരനെ സിനിമയില്‍ നായകപദവിയിലെത്തിച്ചത്. ഉയില്ശത്തം, ഉത്തമി എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. -ദേവസിക്കുട്ടി