കോഴിക്കോട്: കോഴിക്കോട് ഭട്ട് റോഡ് ബീച്ചില്‍ സദാചാരന്മാര് വിലസുന്നു. കഴിഞ്ഞദിവസം നാലുപേരടങ്ങിയ പെണ്‍കുട്ടികളോടാണ് ഒരു സംഘം അപമര്യാദയായി പെരുമാറിയത്. ഈ സമയത്ത് ഇറങ്ങിനടക്കേണ്ട വേഗം വിട്ടോളാനായിരുന്നു നിര്‍ദേശം. ഒടുവില്‍ ഇവര്‍ക്ക് തിരിച്ചുപേകേണ്ടിവന്നു.
ഭട്ട് റോഡ് ബീച്ചും പരിസരവും ഇങ്ങനെ രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഇറങ്ങിനടക്കാന്‍ പറ്റുന്ന സ്ഥലമല്ലത്രെ. എന്തിനും തയ്യാറായി വന്ന ചെറുപ്പക്കാരെ കണ്ടതോടെ പെണ്‍കുട്ടികള്‍ക്കും ഭയമായി.ഇവര്‍ സദാചാരം കളിക്കാന്‍ നിന്നതോടെ പെണ്‍കുട്ടികള്‍ ഇവിടെ നിന്നും പിന്‍വാങ്ങുകയായിരുന്നു.
ഭട്ട് റോഡ് ബീച്ചിലും പരിസരത്തും രാത്രികാലങ്ങളില്‍ യുവാക്കളും മറ്റും സംഘടിച്ചുനിന്ന് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.പരസ്യമായ മദ്യപാനവും ഉണ്ടാകാറുണ്ട്. പരിചയമില്ലാത്തെ ആളുകളെ കണ്ടാല്‍ ‘ഞെട്ടിച്ചു’വിടുകയും ഇവരുടെ വിനോദമാണ്.