കല്യാണ ദിവസം  ചങ്ക് കൂട്ടുകാരികളുടെ കൈ തട്ടിമാറ്റിയതെന്തിന്; അന്ന് ഏറെ വാർത്തയായ  സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാവന

നീ​ണ്ട​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വന്നി​രി​ക്കു​ക​യാ​ണ് ന​ടി ഭാ​വ​ന . ക​ന്നഡ നി​ര്‍​മാ​താ​വ് ന​വീ​നു​മാ​യു​ള്ള വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഭാ​വ​ന മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഇ​ട​വേ​ള എ​ടു​ക്കു​ന്ന​ത്.

ശേ​ഷം ക​ന്നഡയി​ല്‍ സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു. ത​ന്‍റെ ക​ല്യാ​ണ ദി​വ​സ​മു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ളും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ന​ടി​മാ​രാ​യ കൂ​ട്ടു​കാ​രി​ക​ള്‍ ക​ല്യാ​ണ​ദി​വ​സം പ​റ്റി​ച്ച സം​ഭ​വ​ത്തെക്കുറി​ച്ചു പ​റ​ഞ്ഞ​ത്.

അ​ന്നു വലിയ സ​ങ്ക​ട​മാ​യെ​ന്നും താ​ൻ പി​ണ​ക്കം കാ​ണി​ച്ചെ​ന്നും അ​തു വാ​ര്‍​ത്ത​യാ​യെ​ന്നും ഭാ​വ​ന പ​റ​യു​ന്നു. ക​ല്യാ​ണ​ത്തി​ന് എ​ന്‍​ട്രി ഡാ​ന്‍​സ് ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞു കൂ​ട്ടു​കാ​രി​ക​ള്‍ പ​റ്റി​ച്ച​തി​നെക്കുറി​ച്ചാ​ണ് ഭാ​വ​ന പ​റ​ഞ്ഞ​ത്.

ന​മു​ക്ക് അ​ങ്ങ​നെ ചെ​യ്യാം, ഇ​ങ്ങ​നെ ചെ​യ്യാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് കൂട്ടുകാരികൾ‍ വന്പൻ പ്ലാ​നിം​ഗ് ആ​യി​രു​ന്നു. ശി​ല്‍​പ, ബാ​ല, മൃ​ദു​ല മു​ര​ളി, ഷ​ഫ്‌​ന, സൈ​നോ​ര, ര​മ്യ ഇ​വ​രൊ​ക്കെ​യാ​ണ് അ​തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ഞ്ഞു വ​രു​മ്പോ​ഴെ​ക്കും ഡാ​ന്‍​സ് ക​ളി​ക്ക​ണം എ​ന്നൊ​ക്കെ അവ​ര്‍ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു.എ​നി​ക്കും സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​യ​തുകൊ​ണ്ട് ഓ​ക്കെ പ​റ​ഞ്ഞു.

ഞാ​ന്‍ കാ​ണാ​തി​രി​ക്കാ​ന്‍ വേ​ണ്ടി ഞാ​നു​ള്ള​പ്പോ​ള്‍ അ​വ​ര്‍ ഡാ​ന്‍​സ് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തൊ​ക്കെ നി​ര്‍​ത്തും. എ​ന്നെ അ​റി​യി​ക്കാ​തെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി.

ക​ള​ര്‍ കോ​ഡ് സാ​രി​യൊ​ക്കെ എ​ല്ലാ​വ​ര്‍​ക്കും ഉ​ണ്ട്. ഞാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ഴെ​ക്കും നി​ങ്ങ​ള്‍ വ​ര​ണ​ട്ടോ എ​ന്നൊ​ക്കെ ഞാ​ന്‍ അ​വ​രോ​ടുപ​റ​ഞ്ഞി​രു​ന്നു. ഓ​ക്കെ​യാ​ണെ​ന്ന് അ​വ​രും പ​റ​ഞ്ഞു.

ശേ​ഷം ക​ല്യാ​ണ​മൊ​ക്കെ ക​ഴി​ഞ്ഞ് ഞാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തു​മ്പോ​ള്‍ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യി അ​വി​ടെ ഒ​രാ​ളു​മി​ല്ല. ബാ​ക്കി ക്ഷ​ണി​ച്ചി​ട്ടു​ള്ള അ​തി​ഥി​ക​ളൊ​ക്കെ അ​വി​ടെ​യു​ണ്ട്.

എ​ന്നെ പ​റ്റി​ക്കാ​ന്‍ വേ​ണ്ടി എ​വി​ടെ​യോ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​വു​മെ​ന്ന് ആ​ദ്യം ക​രു​തി. പ​ക്ഷേ സ്റ്റേ​ജി​ല്‍ ക​യ​റി, ക​ല്യാ​ണ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളൊ​ക്കെ ന​ട​ത്തി.

ആ​ളു​ക​ള്‍ വ​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​നൊ​ക്കെ തു​ട​ങ്ങി​യി​ട്ടും ഇ​വ​രെ മാ​ത്രം കാ​ണു​ന്നി​ല്ല. കു​റേ ക​ഴി​ഞ്ഞ​പ്പോ​ഴു​ണ്ട് എ​ല്ലാ​വ​രും കൂ​ടി വ​രു​ന്നു. എ​നി​ക്കാ​കെ സ​ങ്ക​ട​വും ദേ​ഷ്യ​വു​മാ​യി. അ​വ​രെ​ന്നോ​ട് സോ​റി പ​റ​യ​ന്‍ വ​രി​ക​യാ​ണ്.

ഞാ​ന്‍ പോ​യ്ക്കോ മി​ണ്ട​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​തു വ​ലി​യ വാ​ര്‍​ത്ത​യാ​യി. ഭാ​വ​ന കൂ​ട്ടു​കാ​രി​ക​ളു​ടെ കൈ ​ത​ട്ടി മാ​റ്റി​യെ​ന്നൊ​ക്കെ വാ​ര്‍​ത്ത വ​ന്നു.

അ​വ​രെ​ല്ലാ​വ​രും സാ​രിയു​ടു​ത്ത് മു​ല്ല​പ്പൂ വച്ചു വ​രാ​ന്‍ ലേ​റ്റ് ആ​യ​താ​ണ്. ഒ​രാ​ള്‍ റെ​ഡി​യാ​വാ​ന്‍ ത​ന്നെ സ​മ​യം എ​ടു​ക്കും. അ​പ്പോ​ള്‍ അ​ത്ര​യും പേ​ര് റെ​ഡി​യാ​വ​ണ്ടേ, അ​താ​ണ് ലേ​റ്റ് ആ​യ​ത്. പ​ക്ഷേ, ഞ​ങ്ങ​ളെ​ന്തോ വ​ഴ​ക്കി​ട്ടെ​ന്ന ത​ര​ത്തി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​ത്- ഭാ​വ​ന പ​റ​യു​ന്നു.

Related posts

Leave a Comment