
പൃഥ്വി രാജ് നായകനാകുന്ന ’ആദം’ എന്ന ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയതായുള്ള വാർത്തകൾ നിഷേധിച്ച് സംവിധായകൻ ജിനു എബ്രഹാം. താൻ മുൻപ് പ്രഖ്യാപിച്ച അഭിനേതാക്കൾക്കു മാറ്റമൊന്നുമില്ലെന്നും സിനിമയുടെ ഷൂട്ടിംഗ് അടുത്ത ആഴ്ച തന്നെ തുടങ്ങുമെന്നും ജിനു പറഞ്ഞു. രണ്ടു യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നരേനാണ് പൃഥ്വിരാജിന്റെ സൃഹൃത്തായി എത്തുന്നത്. ജോഷി സംവിധാനം ചെയ്ത ’റോബിൻ ഹുഡാണ്’ പൃഥ്വിയും നരേനും ഭാവനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയെന്നുള്ള വിവരം നേരത്തെ പൃഥ്വി രാജ് തന്റെ ഫേസ് ബുക്കിൽ പോസ്റ്റിൽ പങ്കുവച്ചിരുന്നു.