വിവാഹം കഴിഞ്ഞെന്ന് വച്ച് ജീവിതത്തില്‍ യാതൊരു വ്യത്യാസവും വന്നിട്ടില്ലെന്ന് നടി ഭാവന. വിവാഹശേഷം സിനിമയിലേയ്ക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഭാവന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നവീനെയും കുടുംബത്തെയും കഴിഞ്ഞ ആറ് വര്‍ഷമായി പരിചയമുണ്ട്.
പക്ഷേ വിവാഹശേഷം മനസിന് നല്ല ആശ്വാസമുണ്ട്. സിനിമയിലെ ആദ്യ കാലങ്ങളില്‍ സെറ്റില്‍ നിന്ന് സെറ്റിലേയ്ക്കുള്ള ഓട്ടത്തിലായിരുന്നു ഞാന്‍. അത്രയ്ക്ക് തിരക്കായിരുന്നു സിനിമയില്‍. എന്നാല്‍ 2010 മുതല്‍ വലിയ താഴ്ചകളിലൂടെയാണ് ഞാന്‍ കടന്നുപോയത്.
അക്കാലയളവ് മുതല്‍ വര്‍ഷത്തില്‍ രണ്ട് സിനിമ വരെയൊക്കെയേ ചെയ്തിരുന്നുള്ളു. അതോടെ ജീവിതം ശരിക്കും വിരസമായി തോന്നി. പിന്നീട് എന്നെ വളരെയധികം താത്പര്യപ്പെടുത്തുന്ന സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളു.
വീട്ടുകാരോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നതിനാണ് ഞാന്‍ താത്പര്യപ്പെട്ടത്. എന്നാല്‍ ചെറിയരീതിയിലാണെങ്കിലും അഭിനയം എന്ന എന്റെ പാഷന്‍ തുടര്‍ന്നുകൊണ്ടുമിരുന്നു. ഇപ്പോഴും അതുപോലെ തന്നെയാണ്. ഞാന്‍ തിടുക്കം കൂട്ടുന്നില്ല. നല്ല സിനിമകള്‍ സമീപിച്ചാല്‍ മാത്രം ചെയ്യും. അതുപോലെതന്നെ സിനിമയില്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രവും നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിയും വരും.
കന്നഡ ചിത്രം തെഗാരുവാണ് ഭാവന വിവാഹ ശേഷം അഭിനയിക്കുന്ന ആദ്യ സിനിമ. ശിവരാജ് കുമാര്‍ നായകനാകുന്ന ഒരു തട്ടുപൊളിപ്പന്‍ ചിത്രമായ തെഗാരുവില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ഭാവനയുടേത്. അതിനാലാണ് എന്തുകൊണ്ട് ഇത്തരം വേഷം സ്വീകരിച്ചു എന്ന ചോദ്യത്തിന് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ചിത്രത്തിന്റെ കഥ ഞാന്‍ കേട്ടു. ഇതൊരു മികച്ച ഒരു ടീം ആണ്. അത്തരത്തിലൊരു ടീമിനൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് മടിയില്ല. സത്യത്തില്‍ നിങ്ങള്‍ക്ക് ചിത്രത്തില്‍ എന്തുമാത്രം സാധ്യത ഉണ്ടെന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ ഇത്തരം സിനിമകളുടെ ഭാഗമാക്കുക എന്നതാണ് പ്രധാനം. അങ്ങനെയൊരു ചിത്രം ബോക്സ് ഓഫീസില്‍ വിജയിച്ചാല്‍ അത് ആ ടീമിന് മുഴുവന്‍ ഗുണകരമാണ്. ഭാവന പറഞ്ഞു.