ഇന്ന് കരിയറിന് പ്രധാന്യം കൊടുക്കാമെന്ന് വിചാരിച്ചാല്‍ നാളെ അത് വേണ്ട ജീവിതം മതിയെന്ന് തോന്നും. അങ്ങനെ വളരെ കണ്‍ഫ്യൂഷനുള്ള വ്യക്തിയാണ് താനെന്ന് ഭാവന. സ്ക്രീനില്‍ എന്നെ കണ്ട് വലിയ സംഭവമാണെന്ന് കരുതി നേരില്‍ സംസാരിക്കാന്‍ വരുന്നവര്‍ ശരിക്കും നീയിത്രയും ലൂസായിരുന്നോ എന്നാണ് ചോദിക്കുക.
എന്റെ സുഹൃത്തുക്കളൊക്കെ അങ്ങനെ ചോദിക്കുമായിരുന്നു. ഇപ്പോള്‍ അവര്‍ക്കെല്ലാം അത് ശീലമായി. ഭയങ്കര സപ്പോര്‍ട്ടീവായിട്ടുള്ള ഭര്‍ത്താവാണ് നവീൻ. എനിക്ക് സിനിമയും കരിയറുമൊന്നും വേണ്ട, ഞാന്‍ വല്ല കൈലാസത്തിലേക്കും പോവുകയാണെന്നൊക്കെ ഇടയ്ക്ക് പറയും.
പക്ഷേ അദ്ദേഹം എന്നോട് നിനക്ക് ഇഷ്ടമുള്ള അത്രയും അഭിനയിക്കണം. നീ നല്ലൊരു ആര്‍ട്ടിസ്റ്റാണ്, നിന്റെ വര്‍ക്ക് ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെ എന്നൊക്കെ പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യും. പക്ഷേ എന്റെ മനസാണ് ഓരോ ദിവസവും മാറി കൊണ്ടിരിക്കുന്നത് എന്ന് ഭാവന.