ഭാവനയുടെ വിവാഹ തീയതി നിശ്ചയിച്ചു; വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നു; ഇതിനെക്കുറിച്ച് ഭാവന പറയുന്നത്…

അങ്ങനെ മലയാളത്തില്‍ നിന്ന്‌ ഒരു നടികൂടി വിവാഹിതയാകാന്‍ പോവുന്നു. യുവനടിമാരില്‍ ശ്രദ്ധേയയായ ഭാവനയാണ് കുടുംബജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹം. വിവാഹ തീയതി നിശ്ചയിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ കൃത്യമായ ഡേറ്റ് പുറത്തു വിട്ടിട്ടില്ല.

വിവാഹശേഷം നടി സിനിമയില്‍ തുടരുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ സജീവമാകുന്നത്. വളരെ ലളിതമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ശേഷം വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും 2018 ജനുവരിയില്‍ വിവാഹം ഉണ്ടായിരിക്കുമെന്നാണ് ഭാവന പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.

കന്നഡ നിര്‍മാതാവായ നവീനുമായുള്ള ദീര്‍ഘകാലത്തെ പ്രണയമാണ് അടുത്ത വര്‍ഷം സാഫലമാവാന്‍ പോവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. ഈ സിനിമയ്ക്കു ശേഷം സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. താന്‍ നവീനുമായി പ്രണയത്തിലായതിന് പിന്നിലെ കാരണം അദ്ദേഹം നല്‍കുന്ന സുരക്ഷിതത്വ ബോധമായിരുന്നെന്ന് ഭാവന മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല എന്ത് കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യുന്ന ആളുമാണ് നവീന്‍. എന്നാല്‍ നടി വിവാഹ ശേഷം സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിനും ഭാവന മറുപടി പറഞ്ഞു. തന്റെ വിവാഹം ലളിതമായായിരിക്കുമെന്നും വിവാഹത്തിനു ശേഷവും സിനിമയില്‍ തുടരണമെന്നു തന്നെയാണ് നവീന്റെ ആഗ്രഹമെന്നും അഭ്യൂഹങ്ങളെ തള്ളി ഭാവന വ്യക്തമാക്കുന്നു.

 

 

Related posts