താന്‍ വിവാഹിതയാകുന്നു എന്ന വ്യാജ വാര്‍ത്ത പ്രജരിപ്പിച്ചവര്‍ക്കെതിരെ നടി ഭാവന നിയമ നടപടിക്കൊരുങ്ങുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഭാവന പറഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക വെബ്‌സൈറ്റുകളും ഭാവനയുടെ വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെലുങ്കുനിര്‍മാതാവിനെയാണ് ഭാവന വിവാഹം കഴിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയാതെ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ എന്ത് നേട്ടമാണുണ്ടാകുന്നതെന്ന് ഭാവന ചോദിച്ചു. ഇതുപോലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിലൂടെ താനും കുടുംബവും അപമാനിക്കപ്പെടുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ക്കുണ്ടാകുന്ന വിഷമം ആര് പരിഹരിക്കുമെന്നും അവര്‍ ചോദിക്കുന്നു.
സത്യാവസ്ഥ മനസ്സിലാക്കാതെ ആരും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും ഭാവന ആവശ്യപ്പെട്ടു. ഒരാളുമായി അഞ്ച് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. അത് വീട്ടുകാര്‍ക്കും അറിയാവുന്നതാണ്. അയാളെത്തന്നെ വിവാഹം കഴിയ്ക്കാനാണ് ആഗ്രഹിക്കുന്നതും. എന്നാല്‍ കൊട്ടിഘോഷിച്ചുള്ള ഒരു ചടങ്ങായിരിക്കില്ല തന്റെ വിവാഹം. ഭാവന പറഞ്ഞു.