
കേസന്വേഷണവുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയാണ്. സുനിൽ കുമാർ തടവിൽ കിടന്ന സെല്ലിലെ ദൃശ്യങ്ങളടക്കമാണ് ശേഖരിക്കുന്നത്. സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്നാണ് നടപടി. ദിലീപിനെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തി ജയിലില്‍ നിന്നാണ് സുനി കത്തെഴുതുകയും രഹസ്യമായി ഫോണ്‍ വിളിക്കുകയും ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പൾസർ സുനി പറഞ്ഞിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ സുനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.