കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ ലോകത്ത് സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. പല അപ്രതീക്ഷിത സംഭവങ്ങളും നിമിഷങ്ങൾക്കുള്ളിൽ അരങ്ങേറി.
ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് നടൻ സിദ്ദിഖും സംവിധായകൻ രഞ്ജിത്തും രാജിവയ്ക്കുകയും കൂടുതൽ നടിമാരുടെ വെളിപ്പെടുത്തലുകൾ പുറത്ത് വരികയും ചെയ്ത പശ്ചാത്തലത്തിൽ പ്രതികരണവുമായി ഭാവന രംഗത്ത്. ചെഗുവേരയെ ഉദ്ധരിച്ചാണ് താരത്തിന്റെ പോസ്റ്റ്.
‘എല്ലാത്തിനുമുപരിയായി, ലോകത്ത് എവിടെയും ആര്‍ക്കെതിരെയും നടക്കുന്ന ഏത് അനീതിയും ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം,’ എന്ന ചെഗുവേരയുടെ വാക്കുകളാണ് അവർ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
നേരത്തെ, ‘തിരിഞ്ഞുനോട്ടം’ എന്ന അടിക്കുറിപ്പോടെ താരം സ്വന്തം ചിത്രം പങ്കുവെച്ചതും ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.