സൈബര്‍ ആക്രമണം എല്ലാ മേഖലയിലുള്ളവരും നേരിടുന്ന കാര്യമാണ്. ഇതൊരു സാധാരണ കാര്യമായി മാറാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വര്‍ക്കിനെ വിമര്‍ശിക്കുന്നത് നമുക്ക് മനസിലാക്കാം.
വ്യക്തിപരമായി ആക്രമിക്കുക അല്ലെങ്കില്‍ അസഭ്യം പറച്ചില് ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസിലാവുന്നില്ല.
പലരുടെയും സങ്കടങ്ങള്‍ അവര്‍ ഇങ്ങനെയൊക്കെയാകും തീര്‍ക്കുന്നതെന്ന് തോന്നുന്നു. എല്ലാത്തിനും നല്ല വശവും മോശം വശവും ഉണ്ട്.
ബോഡി ഷെയ്മിംഗ്, ജെന്‍ഡര്‍ ഷെയ്മിംഗ്, മറ്റ് അധിക്ഷേപങ്ങള്‍ എന്നിവ തെറ്റാണെന്ന് ഒരു പരിധിവരെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിച്ചിട്ടുണ്ട്.
അതേസമയം ഏറ്റവും കൂടുതല്‍ അധിക്ഷേപങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ്. കൂടുതല്‍ ബോധവത്കരണത്തിന് എല്ലാവരും ശ്രമിക്കണം.
വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നമ്മള് മുന്നിലാണെങ്കിലും ഒരുപാട് അടിസ്ഥാനപരമായ കാര്യങ്ങള്‍ ഇനിയും നമ്മള് ശ്രദ്ധിച്ചു തുടങ്ങണം.
അനാവശ്യമായ സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ അടക്കം തെറ്റാണെന്നുള്ള ബോധം പരസ്പരം പറഞ്ഞ് മനസിലാക്കണം. -ഭാവന